വൈ​ദ്യു​തി ബി​ല്‍ ഒ​ന്നി​ച്ചാ​ക്കി, താ​ങ്ങാ​നാ​കാ​ത്ത തു​ക​യാ​യെ​ന്നു പ​രാ​തി
Wednesday, July 21, 2021 10:12 PM IST
എ​ട​ത്വ: മാ​സ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബി​ല്‍ ഒ​ന്നി​ച്ചു രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​ല്‍ വൈ​ദ്യു​തി ബി​ൽ തു​ക കൂ​ടി​യ​താ​യി പ​രാ​തി. മീ​റ്റ​ര്‍ റീ​ഡിം​ഗ് എ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ മു​ന്പു ന​ല്‍​കി​യി​രു​ന്ന ബി​ല്‍ തു​ക​യേ​ക്കാ​ള്‍ ഇ​ര​ട്ടി തു​ക രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യാ​ണ് ഉ​പ​യോ​ക്താ​ക്ക​ള്‍ പ​രാ​തി​പ്പെ​ടു​ന്ന​ത്. റീ​ഡിം​ഗ് എ​ടു​ക്കാ​നെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഉ​പ​യോ​ക്താ​ക്ക​ള്‍ പ​രാ​തി​പ്പെ​ട്ടാ​ല്‍ ഡി​വൈ​സി​ല്‍ തെ​ളി​യു​ന്ന ബി​ല്‍​തു​ക കാ​ണി​ക്കാ​റു​ണ്ട്. ലോ​ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മീ​റ്റ​ര്‍ റീ​ഡിം​ഗ് വൈ​കി​യ​തി​നെ തു​ട​ര്‍​ന്ന് നാ​ലു​മാ​സ​ത്തെ ബി​ല്‍​തു​ക​യാ​ണ് കെ​എ​സ്ഇ​ബി ഒ​ന്നി​ച്ച് ഈ​ടാ​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്.
നാ​ലു​മാ​സ​ത്തെ വൈ​ദ്യു​തി ബി​ല്‍ ഒ​ന്നി​ച്ച് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തോ​ടെ താ​രിഫ് മാ​റു​ക​യും ബി​ല്‍​തു​ക ഉ​യ​രു​ക​യും ചെ​യ്യു​ന്ന​താ​യാ​ണ് ഉ​പ​യോ​ക്താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ മി​നി​മം തു​ക അ​ട​ച്ച​വ​ര്‍​ക്കും മീ​റ്റ​ര്‍ റീ​ഡിം​ഗ് ക​ഴി​ഞ്ഞ​തോ​ടെ ഇ​ര​ട്ടി​യി​ല​ധി​കം ബി​ല്‍​തു​ക​യാ​ണ് ന​ല്‍​കേ​ണ്ടി വ​രു​ന്ന​ത്. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് മ​റ്റ് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ അ​ന്പ​തു ശ​ത​മാ​നം ജീ​വ​ന​ക്കാ​രു​മാ​യി ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​പ്പോ​ള്‍ വൈ​ദ്യു​തി റീ​ഡിം​ഗ് നീ​ട്ടി​വച്ച​തി​ന് പി​ന്നി​ല്‍ ഉ​പ​യോ​ക്താ​ക്ക​ളെ പി​ഴി​യാ​നു​ള്ള നീ​ക്ക​മാ​യി​രു​ന്നെ​ന്ന് പ​രാ​തി​ക്കാ​ര്‍ ആരോപിക്കുന്നു.
ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ഗാ​ര്‍​ഹി​ക ഉ​പ​യോ​ഗം വ​ര്‍​ധി​ച്ച​താ​ണ് ബി​ല്‍​തു​ക കൂ​ടാ​ന്‍ കാ​ര​ണ​മെ​ന്ന് വൈ​ദ്യു​തി ബോ​ര്‍​ഡ് പ​റ​യു​മ്പോ​ഴും തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട് വ​രു​മാ​നം മു​ട്ടി​യ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് കെ​എ​സ്ഇ​ബി ഇ​രു​ട്ട​ടി ന​ല്‍​കി​യെ​ന്നാ​ണ് ആക്ഷേ​പം.