പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി ഭാ​ര​തീ​യ ചി​കി​ത്സാവ​കു​പ്പ്
Thursday, July 22, 2021 10:41 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നും കാ​റ്റ​ഗ​റി-എ ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കോ​വി​ഡ് രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യി​ലും കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട്ട് ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നും ല​ക്ഷ​ണ​ങ്ങ​ള്‍ കു​റ​വു​ള്ള കാ​റ്റ​ഗ​റി -എ ​വി​ഭാ​ത്തി​ല്‍​പ്പെ​ട്ട കോ​വി​ഡ് രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്കു​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് ഭാ​ര​തീ​യ ചി​കി​ത്സാവ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന​ത്.
കാ​റ്റ​ഗ​റി-എ ​വി​ഭാ​ഗ​ത്തി​ലെ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കു​ള്ള ചി​കി​ത്സാ പ​ദ്ധ​തി​യാ​യ "ഭേ​ഷ​ജം' ജി​ല്ല​യി​ലെ 79 ആ​യു​ര്‍​ര​ക്ഷാ ക്ലി​നി​ക്കു​ക​ള്‍ വ​ഴി ന​ട​പ്പാ​ക്കു​ന്നു​ണ്ട്. കോ​വി​ഡ് മു​ക്ത​രാ​യ​വ​ര്‍​ക്കു​ള്ള "പു​ന​ര്‍​ജനി' പ​ദ്ധ​തി വ​ഴി കോ​വി​ഡാ​ന​ന്ത​ര പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടു​ക​യും ഔ​ഷ​ധം, യോ​ഗ തു​ട​ങ്ങി​യ​വ മു​ഖേ​ന പൂ​ര്‍​ണ ആ​രോ​ഗ്യ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു. ജി​ല്ല​യി​ല്‍ ഭേ​ഷ​ജം പ​ദ്ധ​തി മു​ഖേ​ന 18525 പേ​ര്‍​ക്ക് കോ​വി​ഡ് ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി 60 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ര്‍​ക്ക് "സ്വാ​സ്ഥ്യം', 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് "സു​ഖാ​യു​ഷ്യം', ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് "അ​മൃ​തം' എ​ന്ന പേ​രി​ലും പ്ര​തി​രോ​ധ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ലെ 79 ആ​യു​ര്‍​ര​ക്ഷാ ക്ലി​നി​ക്കു​ക​ള്‍​ക്ക് പു​റ​മേ ആ​റു സി​ദ്ധ​ര​ക്ഷാ ക്ലി​നി​ക്കു​ക​ള്‍ വ​ഴി​യും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കോ​വി​ഡാ​ന​ന്ത​ര ചി​കി​ത്സ​യും ന​ട​പ്പി​ലാ​ക്കി വ​രു​ന്നു. മാ​ന​സി​ക സ​മ്മ​ര്‍​ദം അ​നു​ഭ​വി​ക്കു​ന്ന രോ​ഗി​ക​ള്‍​ക്കാ​യി ‘ഹ​ര്‍​ഷം' പ​ദ്ധ​തി മു​ഖേ​ന ടെ​ലി​കൗ​ണ്‍​സ​ലിം​ഗ് സം​വി​ധാ​ന​വു​മു​ണ്ട്. ജ​ന​ങ്ങ​ള്‍ അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ​സ്.​ ഷീ​ബ അ​റി​യി​ച്ചു.