കേ​ന്ദ്രഗ​വ​ൺ​മെ​ന്‍റ് കോ​ഴ്സ്
Thursday, July 22, 2021 10:41 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്രസ​ർ​ക്കാ​ർ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സ്റ്റേ​റ്റ് റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ എ​സ്ആ​ർ​സി ക​മ്യു​ണി​റ്റി കോ​ള​ജ് സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹി​ക വി​ക​സ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന്‍റെ 5 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​രി​ശീ​ല​നം ആ​ഗ്ര​ഹി​ക്കു​ന്ന പ​ത്താം ക്ലാ​സ് പാ​സാ​യ ആ​ർ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ർ 18 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ ആ​യി​രി​ക്ക​ണം. ആ​റു​മാ​സം ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തെ തൊ​ഴി​ൽ എ​ന്ന രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള അ​റി​വും വൈ​ദ​ഗ്ധ്യ​വും ല​ഭി​ക്കും. സാ​മൂ​ഹി​ക വി​ക​സ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ക്ലാ​സു​ക​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ന്‍റെ മൂ​ല്യ​ങ്ങ​ൾ, നൈ​പു​ണ്യ​ങ്ങ​ൾ, പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ങ്ങ​ൾ എ​ന്നി​വ കോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​ണ്. ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ക്ലാ​സു​ക​ൾ ന​ട​ക്കു​ന്ന​ത്. 30 ന​കം ബ​ന്ധ​പ്പെ​ടു​ക: 6282427152, 9074522072.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ആ​ല​പ്പു​ഴ: എ​ൽ​ബി​എ​സ് സെ​ന്‍റ​ർ ഫോ​ർ സ​യ​ൻ​സ് ആ​ൻഡ് ടെ​ക്‌​നോ​ള​ജി​യു​ടെ ഹ​രി​പ്പാ​ട് കേ​ന്ദ്ര​ത്തി​ൽ ഡി​സി​എ, ഡി​സി​എ(​എ​സ്), ഡാ​റ്റാ എ​ൻ​ട്രി ആ​ൻ​ഡ് ഓ​ഫീ​സ് ഓ​ട്ട​മേ​ഷ​ൻ എ​ന്നീ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വെ​ബ്‌​സൈ​റ്റ് http://lbscen tre. kerala.gov. എ​സ്‌​സി/​എ​സ്ടി, ഒ​ഇ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഫീ​സാ​നു​കൂ​ല്യം ല​ഭി​ക്കും. ഫോ​ൺ: 04792417020, 9847343458.