സ​മ​ര​രം​ഗ​ത്തേ​ക്ക് സ​വാ​ക്
Friday, July 23, 2021 10:27 PM IST
ആ​ല​പ്പു​ഴ: ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് ഉ​ദാ​ര​മാ​യ പാ​ക്കേ​ജു​ക​ൾ കൂ​ടി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന​ത​ട​ക്കം വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്് സ​വാ​ക്കി​ന്‍റെ (​സ്റ്റേ​ജ് ആ​ർ​ട്ടി​സ്റ്റ്സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള) നേ​തൃ​ത്വ​ത്തി​ൽ ക​ലാ​കാ​ര സ​മ​ര​ഭൂ​മി​ക സം​ഘ​ടി​പ്പി​ക്കു​ന്നു. നാളെ വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ അ​ഞ്ച​ര വ​രെ അ​വ​ര​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ല​ക​ൾ അ​വ​ത​രി​പ്പി​ച്ച് പ്ല​ക്കാ​ർ​ഡു​ക​ളു​മേ​ന്തി കാ​സ​ർ​കോ​ടു മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ സ​മ​രം ചെ​യ്യും.
സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ടനം വൈ​കു​ന്നേ​രം നാ​ലി​ന് സ​വാ​ക് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലി​യാ​ർ പു​ന്ന​പ്ര നി​ർ​വ​ഹി​ക്കും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ദ​ർ​ശ​ന​ൻ വ​ർ​ണം, നെ​ടു​മു​ടി അ​ശോ​ക്്കു​മാ​ർ, വി​നോ​ദ് അ​ചും​ബി​ത, ജോ​യ് സാ​ക്സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. സി​നി​മാ-​സീ​രി​യ​ൽ, നാ​ട​ക, സം​ഗീ​ത, ക​ഥാ​പ്ര​സം​ഗ, നൃ​ത്ത, മി​മി​ക്രി, ചാ​ക്യാ​ർ​കൂ​ത്ത് രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്നവ​ര​ട​ക്കം സ​മ​ര​ത്തി​ൽ അ​ണി​ചേ​രും.