കു​റ്റി​ക്ക​ാട്ടി​ൽനി​ന്നു മ​ദ്യം ക​ണ്ടെ​ടു​ത്തു
Friday, July 23, 2021 10:27 PM IST
അ​ന്പ​ല​പ്പു​ഴ: കു​റ്റി​ക്ക​ാട്ടി​ൽനി​ന്ന് മ​ദ്യം ക​ണ്ടെ​ടു​ത്തു. വ​ണ്ടാ​നം പോ​സ്റ്റ് ഓ​ഫീ​സി​നു പി​റ​കി​ലു​ള്ള കു​റ്റി​ക്കാ​ട്ടി​ൽനി​ന്നാ​ണ് 15 കു​പ്പി മ​ദ്യം ക​ണ്ടെ​ടു​ത്ത​ത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ കാ​ടു വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ലാ​സ്റ്റി​ക് കി​റ്റു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച മ​ദ്യം ക​ണ്ടെ​ടു​ത്ത​ത്. തൊ​ഴി​ലാ​ളി​ക​ൾ വി​വ​രം പ​ഞ്ചാ​യ​ത്തം​ഗം ജ​യ​പ്ര​കാ​ശി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച് പു​ന്ന​പ്ര പോ​ലീ​സും ആ​ല​പ്പു​ഴ​യി​ൽനി​ന്ന് എ​ക്സൈ​സു​മെ​ത്തി മ​ദ്യം കൊ​ണ്ടു​പോ​യി. മ​ദ്യം ക​ണ്ടെ​ടു​ത്ത ​പ്ര​ദേ​ശം മ​ദ്യ-​മ​യ​ക്കുമ​രു​ന്നു സം​ഘ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​ണ്. രാ​പ​ക​ലി​ല്ലാ​തെ ഇ​വി​ടെ മാ​ലി​ന്യ​ം നി​ക്ഷേ​പി​ക്കു​ന്ന​തും പ​തി​വാ​ണ്. ഇ​വി​ടെ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.