അ​ഞ്ചുപേ​ർ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു
Friday, July 23, 2021 10:29 PM IST
ആ​ല​പ്പു​ഴ: മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ലെ നാ​ലു​തോ​ട് (അ​ഞ്ചാം വാ​ർ​ഡ്) വാ​ർ​ഡി​ലെ ഉ​പ​തെര​ഞ്ഞെ​ടു​പ്പി​ൽ അ​ഞ്ചുപേ​ർ നാ​മ​നി​ർ​ദേശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. എ​ൻ.​ജി. ശ​ജീ​ന്ദ്ര​ൻ (ബിജെപി) ആ​ന്‍റ​ണി, ഷാ​ജി (സി​പിഎം സ്വ​ത​ന്ത്ര​ൻ) സ​ണ്ണി മാ​മ​ൻ, സ​ജ്ജു ചാ​ക്കോ (ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ്) എ​ന്നി​വ​ർ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. നാ​മ​നി​ർദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന 26ന് ​ന​ട​ക്കും. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 28 ആ​ണ്. ഓ​ഗ​സ്റ്റ് 11ന് ​രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കി​ട്ട് ആ​റുവ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. 12ന് ​രാ​വി​ലെ പ​ത്തി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

ഒ​ളിന്പിക്സി​ന് സ്വാ​ഗ​ത​വു​മാ​യി മാ​ര​ത്ത​ൺ

അ​മ്പ​ല​പ്പു​ഴ: ഒ​ളിന്പിക്സി​നെ സ്വാ​ഗ​തം ചെ​യ്ത് ജി​ല്ലാ ഒ​ളിന്പിക് അ​സോ​സി​യേ​ഷ​നും പു​ന്ന​പ്ര ജ്യോ​തിനി​കേ​ത​ൻ സ്കൂ​ളും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മാ​ര​ത്ത​ൺ പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി​ത സ​തീ​ശ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും രാ​ജ്യാ​ന്ത​ര താ​ര​വു​മാ​യ സി​ദാ​ൻ ജി​മ്മി, നി​ര​വ​ധി ദേ​ശീ​യ താ​ര​ങ്ങ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ 50ലേ​റെ കാ​യി​ക​താ​ര​ങ്ങ​ൾ മാ​ര​ത്ത​ണി​ന്‍റെ ഭാ​ഗ​മാ​യി. പ്രി​ൻ​സി​പ്പ​ൽ റൂ​ബി സെ​ബാ​സ്റ്റ്യ​ൻ, ഫി​സി​ക്ക​ൽ ട്ര​യി​ന​ർ​മാ​രാ​യ പി.​എ. അ​ൽ​ഫോ​ൺ​സ്, കെ.​പി.​വി​ക്ര​മ​ൻ, ബീ​ന സ​ന​ൽ, ബി​നു മ​നോ​ഹ​ര​ൻ, ജൂ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.