ഗ്രാ​വ​ലി​റ​ക്കു​ന്ന​തി​നി​ടെ ടി​പ്പ​റി​ന്‍റെ മു​ൻ​ഭാ​ഗം ഉ​യ​ർ​ന്നു​പൊ​ങ്ങി
Friday, July 23, 2021 10:30 PM IST
അ​ന്പ​ല​പ്പു​ഴ: വീ​ടി​ന്‍റെ ഫൗ​ണ്ടേ​ഷ​ൻ നി​റ​യ്ക്കാ​ൻ ഗ്രാ​വ​ലു​മാ​യെ​ത്തി​യ ടി​പ്പ​ർ ലോ​റി​യു​ടെ മു​ൻ ഭാ​ഗം ലോ​ഡി​റ​ക്കു​ന്ന​തി​നി​ടെ ഉ​യ​ർ​ന്നു പൊ​ങ്ങി​യ​ത് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി. പു​ന്ന​പ്ര പോ​ലീ​സ് സ്റ്റേ​ഷ​നു എ​തി​ർ​വ​ശ​ത്ത് ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ടി​പ്പ​ർ ലോ​റി​യു​ടെ പി​ൻ​ഭാ​ഗം തു​റ​ക്കാ​തെ ഗ്രാ​വ​ലി​റ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ലോ​റി​യു​ടെ മു​ൻ ഭാ​ഗം പൊ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​തത​ട​സ​വും ഉ​ണ്ടാ​യി. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി​യാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്.
പി​ന്നീ​ട് ജെ​സി​ബി​യെ​ത്തി​ച്ച് ലോ​റി നീ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. ഒ​ടു​വി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഗ്രാ​വ​ലി​റ​ക്കി​യ ശേ​ഷം ലോ​റി നീ​ക്കം ചെ​യ്ത​തോ​ടെ ഗ​താ​ഗ​തത​ട​സം ഒ​ഴി​വാ​യി. അ​രമ​ണി​ക്കൂ​റോ​ളം ഡ്രൈ​വ​ർ ലോ​റി​യി​ൽ കു​ടു​ങ്ങു​ക​യും ചെ​യ്തു.