ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷം ബാ​ങ്കു​ക​ൾ അ​നു​വ​ദി​ച്ച​ത് 7214 കോ​ടി​യു​ടെ വാ​യ്പ
Friday, July 23, 2021 10:30 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ബാ​ങ്കു​ക​ൾ ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം മു​ൻ​ഗ​ണ​ന അ​ടി​സ്ഥാ​ന​ത്തി​ൽ അ​നു​വ​ദി​ച്ച​ത് 7214.76 കോ​ടി രൂ​പ​യു​ടെ വാ​യ്പ. വാ​ർ​ഷി​ക വാ​യ്പ പ്ലാ​നാ​യ 8425 കോ​ടി​യു​ടെ 85.63 ശ​ത​മാ​ന​മാ​ണി​ത്. ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് വി​ല​യി​രു​ത്ത​ൽ.
വാ​ണി​ജ്യേ​ത​ര വി​ഭാ​ഗ​ത്തി​ൽ 3309.23 കോ​ടി രൂ​പ​യും വി​ദ്യാ​ഭ്യാ​സ വാ​യ്പ ഇ​ന​ത്തി​ൽ 23941 കു​ട്ടി​ക​ൾ​ക്ക് 635.24 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു. കാ​ർ​ഷി​ക-​അ​നു​ബ​ന്ധ വാ​യ്പ​യാ​യി 3463.29 കോ​ടി രൂ​പ ന​ൽ​കി. വാ​യ്പ​യി​ൽ 79.84 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി. 38382 കോ​ടി രൂ​പ​യാ​ണ് ബാ​ങ്കു​ക​ളി​ലെ നി​ക്ഷേ​പം. എ.​എം. ആ​രി​ഫ് എം​പി, ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ കെ.​എ​സ്. അ​ഞ്ജു, ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ എ.​എ. ജോ​ണ്‍, ആ​ർ​ബി​ഐ -എ​ൽ​ഡി​ഒ കാ​ർ​ത്തി​ക്, ന​ബാ​ർ​ഡ് ഡി​ഡി​എം ടി.​കെ. പ്രേം​കു​മാ​ർ, എ​സ്ബി​ഐ റീ​ജ​ണ​ൽ മാ​നേ​ജ​ർ ജൂ​ഡ് ജെ​റാ​ത്ത്, ലീ​ഡ് ബാ​ങ്ക് ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ബെ​റ്റി എം. ​വ​ർ​ഗീ​സ്, വി​വി​ധ ബാ​ങ്കു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.