ന​ഗ​ര​സ​ഭ​യി​ലെ വാ​ക്സി​ൻ വി​ത​ര​ണം സി​പി​എം രാ​ഷ്്‌ട്രീയ​വ​ത്ക​രി​ക്കു​ന്നെ​ന്ന്
Saturday, July 24, 2021 10:02 PM IST
ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ​യി​ലെ വാ​ക്‌​സി​ന്‍ വി​ത​ര​ണം സി​പി​എം രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ക​യാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. കൗ​ണ്‍​സി​ല​ര്‍​മാ​ർ​ക്കും ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗി​നും പ​രി​ഗ​ണ​ന ന​ല്‍​കാ​തെ പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നാ​ണ് വി​ത​ര​ണ നി​യ​ന്ത്ര​ണ​മെ​ന്ന് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. പാ​ര്‍​ട്ടി​യു​ടെ വ​നി​താ​നേ​താ​വി​നെ വാ​ക്‌​സി​ന്‍ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ല്‍ ജീ​വ​ന​ക്കാ​രി​യാ​യി നി​യോ​ഗി​ച്ച​തു രാ​ഷ്ട്രീ​യ വ​ത്ക​രി​ക്കു​ന്ന​തി​നാ​യാ​ണ്. വി​ത​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു ചോദ്യം ചെ​യ്ത കൗ​ണ്‍​സി​ല​റെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കു​ക​യാ​യി​രു​ന്നു. വ​നി​താ​നേ​താ​വി​ന്‍റെ പ​രി​ക്കു വ്യാ​ജ​മാ​ണെ​ന്നും ഇ​തു മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍​ക്കെ​തി​രേ ക​ള്ള​ക്കേ​സെ​ടു​ത്ത​ത് രാഷ്‌ട്രീയ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടു​മെ​ന്നും പോ​ലീ​സ് നി​ഷ്പ​ക്ഷ നി​ല​പാ​ടു സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഐ​സ​ക് മാ​ട​വ​ന, സി.​ഡി. ശ​ങ്ക​ര്‍, ബി. ​ഭാ​സി, ബാ​ബു മു​ള്ള​ന്‍​ചി​റ, ബി. ​ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.