സേ​വാ​ദ​ൾ നി​യോ​ജ​ക​മ​ണ്ഡ​ലം യോ​ഗം
Saturday, July 24, 2021 10:03 PM IST
മ​ങ്കൊ​മ്പ്: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജ് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​ത്തി​ന് അ​റി​യി​പ്പ് ല​ഭി​ച്ചി​ല്ലെ​ന്നും വെ​ള്ള​പ്പൊ​ക്ക നി​യ​ന്ത്ര​ണ പ​ദ്ധ​തി​ക​ളു​ടെ ഡീ​റ്റ​യി​ൽ​ഡ് പ്രോ​ജ​ക്റ്റ് റി​പ്പോ​ർ​ട്ട് കേ​ര​ളം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും കേ​ന്ദ്രമ​ന്ത്രി ഗ​ജേ​ന്ദ്ര സി​ംഗ് ഷെ​ഖാ​വ​ത്ത് വെ​ളി​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ള​യ പ്ര​തി​രോ​ധ​ത്തി​നു ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നു പ്ര​ഖ്യാ​പി​ച്ച മൂ​ന്നു മ​ന്ത്രി​മാ​ർ കു​ട്ട​നാ​ട​ൻ ജ​ന​ത​യോ​ട് മാ​പ്പു പ​റ​യ​ണ​മെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഗോ​പ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
സേ​വാ​ദ​ൾ കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​പി​ആ​ർ ന​ൽ​കാ​ത്ത​തി​നാ​ൽ ഇ​ക്കൊ​ല്ല​വും പ​ദ്ധ​തി ന​ട​ക്കി​ല്ലെ​ന്നു​റ​പ്പാ​യി. സേ​വ് കു​ട്ട​നാ​ട് ക്യാ​മ്പ​യി​നെ പ​രി​ഹ​സി​ച്ച​വ​ർ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​തെ പ്ര​ള​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ പോ​ള​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്. സു​നി​ൽ​കു​മാ​ർ, റെ​യ്ഗ​ൻ വ​ർ​ഗീ​സ്, ഉ​ദ​യ​കു​മാ​ർ ഗ്രീ​ൻവി​ല്ല, ജ​യ​കു​മാ​ർ ത​ക​ഴി, സ​ജി​ത്ത് പു​രു​ഷ​ൻ എന്നിവ​ർ പ്ര​സം​ഗി​ച്ചു.