ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​രീ​ക്ഷ​യെ​ഴു​താ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും
Sunday, July 25, 2021 10:16 PM IST
ആ​ല​പ്പു​ഴ: ഇ​ന്നാ​രം​ഭി​ക്കു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​രീ​ക്ഷ എ​ഴു​താ​ൻ എ​ട്ടു ജ​ന​പ്ര​തി​നി​ധി​ക​ളും. പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തോ​ടൊ​പ്പം പ​ഠ​ന​വും ചേ​ർ​ത്തു​പി​ടി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ൾ മ​റ്റു​ള്ള പ​ഠി​താ​ക്ക​ൾ​ക്കു മാ​തൃ​ക​യാ​ണ്. ന​ഗ​ര​സ​ഭ, ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ അം​ഗ​ങ്ങ​ളാ​യ എ​ട്ടു​പേ​രാ​ണ് പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​ത്. ഇ​തി​ൽ ഏ​ഴു​പേ​രും സ്ത്രീ​ക​ളാ​ണ്.
ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​എ​സ്. ല​ത ക​ല​വൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ എ​ഴു​തു​ക. ക​ല​വൂ​ർ സ്കൂ​ളി​ലെ തു​ല്യ​താ പ​ഠ​ന കേ​ന്ദ്ര​ത്തി​ൽ ത​ന്നെ​യാ​ണി​വ​ർ പ​ഠി​ച്ച​തും. ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​മാ​യ ബി. ​പ്ര​സ​ന്ന​കു​മാ​രി മാ​വേ​ലി​ക്ക​ര ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് പ​രീ​ക്ഷ എ​ഴു​തു​ക. വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബീ​ന ജോ​സ​ഫ് കി​ട​ങ്ങ​റ സ്കൂ​ളി​ലെ സ​മ്പ​ർ​ക്ക പ​ഠ​ന​കേ​ന്ദ്ര​ത്തി​ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​തെ​ങ്കി​ലും ആ​ല​പ്പു​ഴ മു​ഹ​മ്മ​ദ​ൻ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യി​ലെ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ണാ​യ ടി.​കെ. ഷീ​ജാ​മോ​ൾ ചേ​ർ​ത്ത​ല ഗ​വ.​ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തും.
തി​രു​വ​ൻ​വ​ണ്ടൂ​ർ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​ആ​ർ. മ​നോ​ജ് കു​മാ​റും ശ്രീ​ക​ല​യും ഒ​രേ സ്കൂ​ളി​ലാ​ണ് തു​ല്യ​താ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​രു​വ​രും മാ​വേ​ലി​ക്ക​ര ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തും. ഇ​തേ സ്കൂ​ളി​ൽ ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്തം​ഗം എ​സ്. ഷീ​ബാ​മോ​ളും പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ട്. അ​രൂ​ർ പ​ഞ്ചാ​യ​ത്തം​ഗം ആ​ശ ഉ​ദ​യ​ൻ ചേ​ർ​ത്ത​ല ഗ​വ.​ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​കും പ​രീ​ക്ഷ എ​ഴു​തു​ക. ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന പ​രീ​ക്ഷ 31നു ​ശ​നി​യാ​ഴ്ച അ​വ​സാ​നി​ക്കും. ഹ്യു​മാ​നി​റ്റീ​സ്, കൊ​മേ​ഴ്സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ക. ആ​റു വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ.
എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ 12.45 വ​രെ​യാ​ണ് പ​രീ​ക്ഷ. ഒ​ന്നും ര​ണ്ടും വ​ർ​ഷ​ങ്ങ​ളി​ലാ​യി ആ​കെ 1559 പേ​രാ​ണ് പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​ത്. ഇ​തി​ൽ 1022 പേ​ർ സ്ത്രീ​ക​ളാ​ണ്. എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 230 പേ​രും എ​സ്ടി വി​ഭാ​ഗ​ത്തി​ൽ നി​ന്നു ര​ണ്ടു​പേ​രും തു​ല്യ​താ പ​രീ​ക്ഷ എ​ഴു​തും.