ക​ള​ക്ട​റേ​റ്റ് ധ​ർ​ണ നാ​ളെ
Tuesday, July 27, 2021 10:00 PM IST
ആ​ല​പ്പു​ഴ: കേ​ര​ള ആ​ശാ ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാളെ ക​ള​ക്‌ടറേറ്റ് ധ​ർ​ണ ന​ട​ത്തും. വാ​ക്സി​നേ​ഷ​ൻ ഡ്യൂ​ട്ടി​ക്ക് ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്ക് അ​ല​വ​ൻ​സ് അ​നു​വ​ദി​ക്കു​ക, ആ​ശാ വ​ർ​ക്ക​ർ​മാ​രെ ആ​രോ​ഗ്യവ​കു​പ്പി​ൽ സ്ഥി​ര​പ്പെ​ടു​ത്തു​ക, പ്ര​തി​മാ​സം 21,000 രൂ​പ വേ​ത​നം ന​ൽ​കു​ക, വേ​ത​നം എ​ല്ലാമാ​സ​വും അ​ഞ്ചി​നു മു​ന്പു ന​ൽ​കു​ക, കോ​വി​ഡ് റി​സ്ക് അ​ല​വ​ൻ​സ് പ്ര​തി​മാ​സം 15,000 രൂ​പ ന​ൽ​കു​ക, രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ൾ ഒ​ഴി​വാ​ക്കി വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​ക തു​ട​ങ്ങി​യവ ഉന്നയിച്ചു ന​ട​ത്തു​ന്ന സ​മ​രം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ദാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​നു​സ്മ​ര​ണം ന​ട​ത്തി

ആ​ല​പ്പു​ഴ: എ.​പി.​ജെ. അ​ബ്ദു​ൾ​ക​ലാം അ​നു​സ്മ​ര​ണ​ദി​നം ആ​ച​രി​ച്ചു. മ​രി​യ മോ​ണ്ടിസോ​റി സ്കൂ​ളും മ​രി​യ​മോ​ണ്ടി​സോ​റി സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യാ​ണ് പരിപാടി സം​ഘ​ടി​പ്പി​ച്ച​ത്. ഡോ. ​ബി. പ​ദ്മ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​ജി. വി​ഷ്ണു അ​ധ്യ​ക്ഷ​നാ​യി. സ്കൂ​ൾ മാ​നേ​ജ​ർ റ്റി.​കെ. ഹ​രി​കു​മാ​ർ, ജ​യ​രാ​ജ്, ശ്രീ​ജ സു​ഭാ​ഷ്, പ്രി​ൻ​സി​പ്പ​ൽ അ​നി​താ ജ്യോ​തി രാ​ജ്, സു​ന്ദ​ർ​ജി ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

റി​മാ​ൻ​ഡ് ചെ​യ്തു

ഹ​രി​പ്പാ​ട്: ഹോ​ൾ​മാ​ർ​ക്ക് ചെ​യ്തു ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് സ്വ​ർ​ണ​ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ജ്വ​ല്ല​റി ഉ​ട​മ​യെ റി​മാ​ൻ​ഡ് ചെ​യ്തു. മു​തു​കു​ളം ആ​യി​ല്യ​ത്ത് ജ്വ​ല്ല​റി ഉ​ട​മ ഉ​ണ്ണി​കൃ​ഷ്ണ​ൻ( 35 )ആ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​യാ​ൾ ക​ന​ക​ക്കു​ന്ന് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​ട​പാ​ടു​കാ​രി​ൽ നി​ന്നും താ​ൻ വാ​ങ്ങി​യ സ്വ​ർ​ണം ഹാ​ൾ​മാ​ർ​ക്ക് ചെ​യ്യാ​നാ​യി ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഒ​രു സ്ഥാ​പ​ന​ത്തി​ൽ ന​ൽ​കി​യി​രു​ന്ന​താ​യി പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​തു അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​യാ​ളു​ടെ ജ്വ​ല്ല​റി പോ​ലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു. ഇ​വി​ടെ​നി​ന്നും കാ​ര്യ​മാ​യി ഒ​ന്നും ത​ന്നെ ല​ഭി​ച്ചി​ല്ല.