1064 പേ​ർ​ക്കുകൂടി കോ​വി​ഡ്; 603 പേ​ർ​ക്കു രോ​ഗ​മു​ക്തി
Tuesday, July 27, 2021 10:00 PM IST
ആ​ല​പ്പു​ഴ: പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വീ​ണ്ടും ആ​യി​രം ക​ട​ന്ന് ജി​ല്ല. ഇ​ന്ന​ലെ 1064 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ജൂ​ണ്‍ ഒ​ന്പ​തി​നു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ജി​ല്ല​യി​ൽ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും ആ​യി​രം ക​ട​ന്ന​ത്. 603 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 9.48 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 1047 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 14 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. മൂ​ന്നു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. ആ​കെ 211768 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 8931 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. 267 പേ​ർ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലും 1662 പേ​ർ സി​എ​ഫ്എ​ൽ​റ്റി​സി​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്. 5671 പേ​ർ വീ​ടു​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. 215 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 1243 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽനി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. 2862 പേ​ർ നി​രീ​ക്ഷ​ണ​ത്തി​നു നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടു. ആ​കെ 28461 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. 11214 സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.
ജി​ല്ല​യി​ൽ 11.50 ല​ക്ഷം ഡോ​സ്
കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 11.50 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യ​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ മൊ​ത്തം 11,50,516 ഡോ​സ് വാ​ക്സി​നാ​ണ് ന​ൽ​കി​യ​ത്. 7,56,721 പേ​ർ​ക്ക് ആ​ദ്യ ഡോ​സും 3,93,795 പേ​ർ​ക്ക് ര​ണ്ടു ഡോ​സും ന​ൽ​കി.
60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​ 5,33,433 പേ​ർ​ക്കും 45നും 60​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് 3,82,477 ഡോ​സ് വാ​ക്സി​നും ന​ൽ​കി. 18നും 44​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് 2,34,606 ഡോ​സ് വാ​ക്സി​ൻ ന​ൽ​കി. ജി​ല്ല​യി​ൽ നി​ല​വി​ൽ വാ​ക്സി​ൻ സ്റ്റോ​ക്കി​ല്ല. 29നു ​എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
പ്ര​തി​രോ​ധ​ത്തി​ന് ഫ​യ​ർ-​റ​സ്ക്യൂ സി​വി​ൽ ഡി​ഫ​ൻ​സ് ടീ​മും
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തിന്‍റെ ഭാ​ഗ​മാ​യി ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സ​ർ​വീ​സി​ന്‍റെ സി​വി​ൽ ഡി​ഫ​ൻ​സ് ടീ​മി​നെ നി​യോ​ഗി​ച്ച് ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ ഉ​ത്ത​ര​വാ​യി.
ജി​ല്ല​യി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് എ​ല്ലാ ദി​വ​സ​വും സി​വി​ൽ ഡി​ഫ​ൻ​സ് ടീം ​പ​രി​ശോ​ധി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രു​ടെ വി​വ​രം പോ​ലീ​സി​നു കൈ​മാ​റും.
ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ പ്ര​തി​ദി​ന പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തും. ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് എ​സ്എ​ച്ച്ഒ​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് സി​വി​ൽ ഡി​ഫ​ൻ​സ് ടീ​മി​നെ വി​ന്യ​സി​ക്കും.
സി​വി​ൽ ഡി​ഫ​ൻ​സ് ടീ​മി​ന് ആ​വ​ശ്യ​മാ​യ പോ​ലീ​സ് സ​ഹാ​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഉ​റ​പ്പാ​ക്കും.