സ്പി​ല്‍വേ ​ലീ​ഡിം​ഗ് ചാ​ന​ലി​ലെ മ​ണ്ണും ചെ​ളി​യും വേ​ഗ​ം നീ​ക്കാ​ന്‍ നി​ർ​ദേ​ശം
Thursday, July 29, 2021 10:18 PM IST
ആ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി സ്പി​ല്‍ വേ​യു​ടെ ലീ​ഡിം​ഗ് ചാ​ന​ലി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും ചെ​ളി​യും വേ​ഗ​ത്തി​ല്‍ നീ​ക്കാ​ന്‍ ക​രാ​റു​കാ​രോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​ര്‍ നി​ർ​ദേ​ശി​ച്ചു. ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​യി​രു​ന്നു നി​ർ​ദേ​ശം. ആ​ദ്യ റീ​ച്ചി​ലെ തു​രു​ത്തേ​ല്‍ പാ​ലം മു​ത​ല്‍ പെ​രു​മാ​ങ്ക​ര പാ​ലം വ​രെ​യു​ള്ള ചെ​ളി​യും മ​ണ​ലും തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ മാ​റ്റി തു​ട​ങ്ങും.
നീ​ക്കു​ന്ന മ​ണ​ലും ചെ​ളി​യും ഇ​ടാ​ന്‍ വീ​യ​പു​രം പ​ഞ്ചാ​യ​ത്ത് സ്ഥ​ലം ഏ​റ്റെ​ടു​ത്തു ന​ല്‍​കു​ന്ന പ​ക്ഷം ര​ണ്ടാം റീ​ച്ചി​ലെ പെ​രു​മാ​ങ്ക​ര മു​ത​ല്‍ പാ​ണ്ടി പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്തെ മ​ണ്ണും ചെ​ളി​യും നീ​ക്കം ചെ​യ്യാ​ന്‍ തു​ട​ങ്ങും. പാ​ല​ത്തി​നോ​ടു ചേ​ര്‍​ന്നു​ള്ള 50 മീ​റ്റ​ര്‍ ഭാ​ഗ​ത്തെ ചെ​ളി, വ​ള്ളം ഉ​പ​യോ​ഗി​ച്ചും ബാ​ക്കി ഭാ​ഗ​ത്തെ മ​ണ്ണ് ഡ്ര​ഡ്ജ​ര്‍ ഉ​പ​യോ​ഗി​ച്ചും നീ​ക്കും. മൂ​ന്നാം റീ​ച്ചി​ല്‍ പാ​ണ്ടി പാ​ല​ത്തി​ല്‍ അ​ടി​ഞ്ഞു കൂ​ടി​യ മ​ണ്ണും ചെ​ളി​യും പാ​ല​ത്തി​ന് 150 മീ​റ്റ​ര്‍ മാ​റി പു​തി​യ ഡ്ര​ഡ്ജ​ര്‍ ഉ​പ​യോ​ഗി​ച്ച് ഡ്ര​ഡ്ജ് ചെ​യ്തു നീ​ക്കാ​നും തീ​രു​മാ​ന​മാ​യി. ന​ദി​ക​ളു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കി​നെ ത​ട​സ​പ്പെ​ടു​ത്തു​ന്ന​തി​നാ​ല്‍ ഈ ​മൂ​ന്ന് പാ​ല​ങ്ങ​ളും പു​തു​ക്കി പ​ണി​യാ​നാ​യി അ​ടി​യ​ന്ത​ര​മാ​യി സ​ര്‍​ക്കാ​രി​നു അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍ ജ​ല​സേ​ച​ന വ​കു​പ്പി​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.
യോ​ഗ​ത്തി​ല്‍ പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എ​സ്. സു​ദ​ര്‍​ശ​ന്‍, വീ​യ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ സു​രേ​ന്ദ്ര​ന്‍, ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷ്, ചെ​റു​ത​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഭി മാ​ത്യു, ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ ബി​നു ബേ​ബി, മാ​വേ​ലി​ക്ക​ര അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ എ​ല്‍. ആ​ശാ ബീ​ഗം, ആ​ല​പ്പു​ഴ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ വി. ​അ​ജ​യ​കു​മാ​ര്‍, ജ​ല​സേ​ച​ന വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ര്‍ യു. ​മു​ഹ​മ്മ​ദ് അ​ജ്മ​ല്‍, ക​രാ​റു​കാ​രു​ടെ പ്ര​തി​നി​ധി എ​സ്. ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.