നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​പ്സി​ന്‍റെ കൈ​ത്താ​ങ്ങ്
Thursday, July 29, 2021 10:20 PM IST
മ​ങ്കൊ​ന്പ്: സ്മാ​ർ​ട്ട് ഫോ​ൺ ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സം മു​ട​ങ്ങി​യ നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കു​ട്ട​നാ​ട് ആ​രോ​ഗ്യ പ​രി​പാ​ല​ന സം​ഘം (കാ​പ്സ്) നേ​തൃ​ത്വ​ത്തി​ൽ സ്മാ​ർ​ട്ട് ഫോ​ണു​ക​ളും, നോ​ട്ടു​ബു​ക്കു​ക​ളും വി​ത​ര​ണം ചെ​യ്തു.​പു​ന്ന​ക്കു​ന്നം മേ​രി മാ​താ എ​ൽ പി ​സ്കൂ​ളി​ൽ വ​ച്ച് ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റോ​സ് മ​രി​യ​യ്ക്ക് പ്ര​സി​ഡ​ന്‍റ് ജോ​സ് കോ​യി​പ്പ​ള്ളി കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ചെ​റു​കാ​ട്, ദീ​പ പ്ര​ദീ​പ്, ത​ങ്ക​ച്ച​ൻ വ​ലി​യ വീ​ട്, സി​സ്റ്റ​ർ റോ​സ്, ബാ​ബു​ക്കു​ട്ടി താ​ന്നി​യ​ത്ത്, റോ​സി​ലി ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി

ചേ​ർ​ത്ത​ല: ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എം.​എ സാ​ജു​വി​നെ​തി​രെ പോ​ലി​സ് എ​ടു​ത്ത ക​ള്ള​ക്കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ചേ​ർ​ത്ത​ല ടൗ​ൺ സൗ​ത്ത് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​കെ ഷാ​ജി​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​സ് പ​ങ്ക​ജാ​ക്ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.