ബോ​ട്ട് സ​ര്‍​വീ​സു​ക​ളു​ടെ സ​മ​യം‍ പു​നഃ​ക്ര​മീ​ക​രി​ച്ചു
Friday, July 30, 2021 11:41 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡ് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സി റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാ​ൽ മൂ​ന്നി​ന് മ​ദ്ധ്യാ​ഹ്നം മു​ത​ൽ ആ​ല​പ്പു​ഴ​യി​ൽ നി​ന്നും ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കും തി​രി​ച്ചും നെ​ടു​മു​ടി പു​ളി​ങ്കു​ന്ന് കി​ട​ങ്ങ​റ വ​ഴി ജ​ല​ഗ​താ​ഗ​ത​വ​കു​പ്പ് കൂ​ടു​ത​ല്‍ ബോ​ട്ട് സ​ർ​വീ​സു​ക​ൾ ന​ട​ത്തും. കൂ​ടാ​തെ രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യു​ള്ള സ​മ​യ​ത്തു കു​റ​ഞ്ഞ​ത് 400 രൂ​പ നി​ര​ക്കി​ൽ ( 15 മി​നി​റ്റ് സ​മ​യ​ത്തേ​ക്ക് പ​ത്തു​പേ​ർ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​തി​ന്) ച​ങ്ങ​നാ​ശേ​രി കേ​ന്ദ്രീ​ക​രി​ച്ച് വാ​ട്ട​ർ ടാ​ക്സി സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ച​ങ്ങ​നാ​ശ്ശേ​രി-9400050343(​വാ​ട്ട​ര്‍ ടാ​ക്സി), ആ​ല​പ്പു​ഴ-9400050324, നെ​ടു​മി​ടി-9400050382, പു​ളി​ങ്കു​ന്നു-9400050378.
ബോ​ട്ടു​ക​ളു​ടെ സ​മ​യം- ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി: 6.40 നെ​ടു​മു​ടി പു​ളി​ങ്കു​ന്ന് കി​ട​ങ്ങ​റ (ക​ണ​ക്ഷ​ൻ ബോ​ട്ട്), 8.15 സി ​ബ്ലോ​ക്ക് കാ​വാ​ലം കി​ട​ങ്ങ​റ (ക​ണ​ക്ഷ​ൻ ബോ​ട്ട്), 13.00 നെ​ടു​മു​ടി പു​ളി​ങ്കു​ന്ന് കി​ട​ങ്ങ​റ (ക​ണ​ക്ഷ​ൻ ബോ​ട്ട് ), 13.30 വേ​ണാ​ട്ട്കാ​ട് പു​ളി​ങ്കു​ന്ന് വ​രെ, 16.45 സി ​ബ്ലോ​ക്ക് കാ​വാ​ലം കി​ട​ങ്ങ​റ വ​ഴി, 17.30 വേ​ണാ​ട്ട് കാ​ട് നെ​ടു​മു​ടി പു​ളി​ങ്കു​ന്ന് (ക​ണ​ക്ഷ​ൻ ബോ​ട്ട്)
നെ​ടു​മു​ടി- ച​ങ്ങ​നാ​ശ്ശേ​രി: 6.45 പു​ളി​ങ്കു​ന്ന് കി​ട​ങ്ങ​റ വ​ഴി, 8.20 പു​ളി​ങ്കു​ന്ന് കി​ട​ങ്ങ​റ വ​ഴി, 9.10 പു​ളി​ങ്കു​ന്ന് വ​രെ, 13.30 പു​ളി​ങ്കു​ന്ന് വ​രെ, 14.30 പു​ളി​ങ്കു​ന്ന് കി​ട​ങ്ങ​റ വ​ഴി, 19.30 പു​ളി​ങ്കു​ന്ന് കി​ട​ങ്ങ​റ വ​ഴി,
ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ: ആ​റി​ന് കി​ട​ങ്ങ​റ പു​ളി​ങ്കു​ന്ന് നെ​ടു​മു​ടി വ​രെ( ക​ണ​ക്ഷ​ൻ ബോ​ട്ട്), 8.45 കി​ട​ങ്ങ​റ രാ​മ​ങ്ക​രി പു​ളി​ങ്കു​ന്ന് നെ​ടു​മു​ടി (ക​ണ​ക്ഷ​ൻ ബോ​ട്ട്), 11.30ന് ​കി​ട​ങ്ങ​റ പു​ളി​ങ്കു​ന്ന് നെ​ടു​മു​ടി വ​രെ, 12.30ന് ​കി​ട​ങ്ങ​റ വെ​ളി​യ​നാ​ട് കാ​വാ​ലം സി ​ബ്ലോ​ക്ക് വ​ഴി, 16.45ന് ​കി​ട​ങ്ങ​റ രാ​മ​ങ്ക​രി പു​ളി​ങ്കു​ന്ന് നെ​ടു​മു​ടി (ക​ണ​ക്ഷ​ൻ ബോ​ട്ട്).