ത​ക​ഴി റെ​യി​ല്‍​വേ ഗേ​റ്റ് ഒ​രു​ദി​വ​സ​ത്തേ​ക്ക് അ​ട​യ്ക്കു​ന്ന ു
Friday, July 30, 2021 11:41 PM IST
എ​ട​ത്വ: എ​സി റോ​ഡി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ത​ക​ഴി റെ​യി​ല്‍​വേ ഗേ​റ്റ് അ​ട​യ്ക്കു​ന്ന ന​ട​പ​ടി യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കും. ഇ​ന്നു​ച്ച​യ്ക്ക് ര​ണ്ടു​മു​ത​ല്‍ നാ​ളെ ര​ണ്ടു​മ​ണി വ​രെ ഗേ​റ്റ് അ​ട​യ്ക്കാ​നാ​ണ് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത്. തി​ര​ക്കേ​റി​യ അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത​യി​ല്‍ ത​ക​ഴി റെ​യി​ല്‍​വേ ഗേ​റ്റ് അ​ട​യ്ക്കു​ന്ന വി​വ​രം ദി​വ​സ​ങ്ങ​ള്‍​ക്കു മു​ന്പേ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ​ര്‍​ത്ത ന​ല്‍​കേ​ണ്ട​താ​ണ്. എ​ന്നാ​ല്‍ ഗേ​റ്റ് അ​ട​ച്ചി​ടു​ന്ന വി​വ​രം വെ​ള്ള​പേ​പ്പ​റി​ല്‍ പേ​ന ഉ​പ​യോ​ഗി​ച്ച് എ​ഴു​തി ഒ​ട്ടി​ക്കു​ക മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ര്‍ ചെ​യ്ത​ത്.

‌ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ല്‍ തി​ര​ക്ക് ഏ​റി​യി​ട്ടു​ണ്ട്. ഹെ​വി വാ​ഹ​ന​ങ്ങ​ളും, ദീ​ര്‍​ഘ​ദൂ​ര സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല റോ​ഡി​ലൂ​ടെ​യാ​ണ് അ​ധി​ക​വും സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഒ​രു ദി​വ​സം ഗേ​റ്റ് അ​ട​യ്ക്കു​ന്ന​തോ​ടെ യാ​ത്ര​ക്കാ​ര്‍​ക്ക് ക​ടു​ത്ത യാ​ത്ര​ദു​രി​ത​വും അ​നു​ഭ​വ​പ്പെ​ടും. ദേ​ശീ​യ പാ​ത​യും, എം.​സി റോ​ഡും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന മ​റ്റ് ബൈ-​റൂ​ട്ട് ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ളും, യാ​ത്ര​ക്കാ​രും ഏ​റെ വ​ല​യാ​നാ​ണ് സാ​ധ്യ​ത. ഇ​രു​ജി​ല്ല​ക​ളി​ലു​മു​ള്ള യാ​ത്ര​ക്കാ​ര്‍ ദേ​ശീ​യ പാ​ത​യി​ലൂ​ടെ ഹ​രി​പ്പാ​ട്, മാ​വേ​ലി​ക്ക​ര ഭാ​ഗ​ങ്ങ​ളി​ല്‍ എ​ത്തേ​ണ്ടി​വ​രും. റെ​യി​ല്‍​വേ ഗേ​റ്റ​ട​യ്ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രെ യാ​ത്ര​ക്കാ​രി​ല്‍ വ്യാ​പ​ക എ​തി​ര്‍​പ്പു​ണ്ട്.

ത​ക​ഴി റെ​യി​ല്‍​വേ ക്രോ​സ് ബാ​ര്‍ പ്ലാ​സ്റ്റി​ക് ച​ര​ട് ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​വ​ച്ച ന​ട​പ​ടി​ക്കെ​തി​രേ​യും പ്ര​തി​ഷേ​ധ​മു​ണ്ട്. പ്ലാ​സ്റ്റി​ക് ച​ര​ട് പൊ​ട്ടി ക്രോ​സ് ബാ​ര്‍ യാ​ത്ര​ക്കാ​രു​ടെ മേ​ല്‍ പ​തി​ക്കു​മെ​ന്ന ഭ​യ​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഗേ​റ്റ് അ​ട​ച്ചി​ടു​മ്പോ​ള്‍ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും എ​ത്തു​ന്ന​ത്. യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ച്ചു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്ന​ത്.