ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച: പ്ര​തി പി​ടി​യി​ൽ
Friday, July 30, 2021 11:42 PM IST
ഹ​രി​പ്പാ​ട്: ചെ​റി​യ പ​ത്തി​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ചാ കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. പ​ത്തി​യൂ​ർ ക​ളീ​ക്ക​ൽ തെ​ക്ക​തി​ൽ വി​നീ​തിനെ (25) ആ​ണ് ക​രീ​ല​കു​ള​ങ്ങ​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ക​ണ്ണ​മം​ഗ​ല​ത്തെ വാ​ട​ക വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ ഇ​യാ​ൾ ഈ ​വീ​ടൊ​ഴി​യു​വാ​ൻ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. 27 നു ​പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ ക്ഷേ​ത്ര​ത്തി​ൽ ക​യ​റി​യ പ്ര​തി​നി​ല​വി​ള​ക്കു​ക​ളും, ഓ​ട്ട് പാ​ത്ര​ങ്ങ​ളും മോ​ഷ്ടി​ച്ചു ചാ​ക്കി​ൽ കെ​ട്ടി പു​റ​ത്തെ​ത്തി​യ ശേ​ഷം​സ​മീ​പ​ത്തെ വീ​ട്ടി​ൽ നി​ന്നും സൈ​ക്കി​ളും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. സൈ​ക്കി​ളി​ലാ​ണ് മോ​ഷ്ടാ​വ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്ന​തെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു . ക്ഷേ​ത്ര​ത്തി​ലെ സി​സി ടി​വി ദൃ​ശ്യ​മാ​ണ് പ്ര​തി​യി​ലേ​ക്കു എ​ത്താ​ൻ പോ​ലീ​സി​ന് സ​ഹാ​യ​ക​മാ​യ​ത്
സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടു​ത്ത കാ​ല​ത്ത് ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളി​ൽ ഇ​യാ​ൾ​ക്കു പ​ങ്കു​ണ്ടോ​യെ​ന്നു അ​ന്വേ​ഷി​ക്കു​മെ​ന്നും
ക​ഞ്ചാ​വ് ക​ട​ത്തു കേ​സു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണി​യാ​ളെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ക​രീ​ല​കു​ള​ങ്ങ​ര സി​ഐ എം. ​സു​ധി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ ഷെ​ഫീ​ഖ്, സു​രേ​ഷ് , ജ​ന​മൈ​ത്രി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്.​ആ​ർ ഗി​രീ​ഷ്, അ​ജി​ത്കു​മാ​ർ, മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.