വ​നി​താ ക​മ്മീ​ഷ​ന് ക​ത്തു​ക​ള്‍ അ​യ​ച്ചു പ്ര​തി​ഷേ​ധി​ച്ചു
Friday, July 30, 2021 11:43 PM IST
മാ​വേ​ലി​ക്ക​ര: വ​ര്‍​ധി​ച്ചു വ​രു​ന്ന സ്ത്രീ​പീ​ഡ​ന​ങ്ങ​ള്‍, മാ​ന​സി​ക, ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ സ​ഹി​ക്ക​വ​യ്യാ​തെ​യു​ള്ള ആ​ത്മ​ഹ​ത്യ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ നി​ഷ്‌​ക്രി​യ​മാ​യ വ​നി​താ ക​മ്മീ​ഷ​ന്‍റെ നി​ല​പാ​ടു​ക​ളി​ല്‍ പ്ര​തി​ഷേ​ധം അ​റി​യി​ച്ചും ജ​ന​ശ്രീ സു​സ്ഥി​ര വി​ക​സ​ന ക​മ്മീ​ഷ​ന്‍ മാ​വേ​ലി​ക്ക​ര വെ​സ്റ്റ് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​നി​ത ക​മ്മീ​ഷ​നു ക​ത്തു​ക​ള​യ​ച്ച് പ്ര​തി​ഷേ​ധി​ച്ചു. അ​രി​താ​ബാ​ബു ക​ത്ത് ത​പാ​ല്‍ പെ​ട്ടി​യി​ല്‍ നി​ക്ഷേ​പി​ച്ച് പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നി​ത വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.