വി​ദ്യാ​ര്‍​ഥി​ക്കു ക​ണ​ക‌്ഷ​ന്‍ ന​ല്കാ​ന്‍ പോ​യ ടെ​ലി​കോം ജീ​വ​ന​ക്കാ​ര്‍​ക്ക് പെ​റ്റി
Saturday, July 31, 2021 10:11 PM IST
ചേ​ര്‍​ത്ത​ല: വി​ദ്യാ​ര്‍​ഥി​ക്കു പ​ഠ​നാ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ​ക‌്ഷ​ന്‍ ന​ല്കാ​ന്‍ പോ​യ ടെ​ലി​കോം ജീ​വ​ന​ക്കാ​ര്‍​ക്ക് പോ​ലീ​സി​ന്‍റെ വ​ക പെ​റ്റിക്കേസ്. ടെ​ലി​ഫോ​ണ്‍ സ​ര്‍​വീ​സ് അ​വ​ശ്യ​മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വി​വ​രം പോ​ലീ​സി​നെ ധ​രി​പ്പി​ച്ചെ​ങ്കി​ലും അ​തു​ൾ​ക്കൊ​ള്ളാ​തെ ചേ​ര്‍​ത്ത​ല എ​സ്ഐ കെ.​പി അ​ഖി​ല്‍ ഇ​വ​രി​ല്‍ നി​ന്നും 500 രൂ​പ പി​ഴ ഈ​ടാ​ക്കി.
ചേ​ര്‍​ത്ത​ല കാ​ളി​കു​ളം ജം​ഗ്ഷ​നു കി​ഴ​ക്ക് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഇ​വി​ടെ​യു​ള്ള ഒ​രു വി​ദ്യാ​ർ​ഥി​ക്കു റേ​ഞ്ചി​ന്‍റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ല്‍ സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യോ​ടു പു​തി​യ ക​ണ​ക്ഷ​ന് സ​ഹാ​യം ചോ​ദി​ച്ചു. ഇ​ത​നു​സ​രി​ച്ച് വി​ദ്യാ​ർ​ഥി​ക്കു പു​തി​യ ക​ണ​ക്ഷ​ന്‍ ന​ല്കു​ന്ന​തി​നാ​യി എ​ത്തി​യ ജീ​വ​ന​ക്കാ​രെ​യാ​ണ് പോ​ലീ​സ് ശി​ക്ഷി​ച്ച​ത്. ടെ​ലി​കോം ജീ​വ​ന​ക്കാ​ര്‍ ഇ​ത് ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണെ​ന്നും മാ​പ്പു ന​ല്ക​ണ​മെ​ന്ന് അ​പേ​ക്ഷി​ച്ചെ​ങ്കി​ലും പി​ഴ ഈ​ടാ​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പ​രാ​തി ന​ല്കു​മെ​ന്ന് ടെ​ലി​കോം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.