അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ഭ​വ​ന​ദാ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും
Saturday, July 31, 2021 10:15 PM IST
മാ​വേ​ലി​ക്ക​ര : ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മാ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്കാ​ബാ​വ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ബ​സേ​ലി​യോ​സ് പൗ​ലോ​സ് ദ്വി​തീ​യ​ന്‍ സ്മാ​ര​ക ഭ​വ​ന​ദാ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും ഇ​ന്നു വൈ​കു​ന്നേ​രം 4.30നു ​ത​ഴ​ക്ക​ര തെ​യോ​ഭ​വ​ന്‍ അ​ര​മ​ന​യി​ല്‍ ന​ട​ക്കും.
മ​ന്ത്രി വീ​ണ ജോ​ര്‍​ജ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ര്‍​ത്തോ​മാ സ​ഭ ചെ​ങ്ങ​ന്നൂ​ര്‍-​മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്താ തോ​മ​സ് മാ​ര്‍ തീ​മോ​ത്തി​യോ​സ് എ​പ്പി​സ്‌​കോ​പ്പ് ഭ​വ​ന​ദാ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പൊ​ലീ​ത്ത അ​ല​ക്‌​സി​യോ​സ് മാ​ര്‍ യൗ​സേ​ബി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

180 ലി​റ്റ​ർ കോ​ട​യും
വാ​റ്റു​പ​ക​ര​ണ​ക​ളും പി​ടി​കൂ​ടി

കാ​യം​കു​ളം: കൃ​ഷ്ണ​പു​രം ഭാ​ഗ​ത്ത് ഹ​രി​പ്പാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ സം​ഘ​വും, ഇ​ന്‍റ​ലി​ജ​ൻ​സ് സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 180 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ക​ളും പി​ടി​കൂ​ടി. കൃ​ഷ്ണ​പു​രം, വേ​മ്പ​നാ​ട്ട് കൊ​ച്ചു​മോ​ൻ എ​ന്നു വി​ളി​ക്കു​ന്ന ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് കോ​ട​യും, വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി​യ​ത് . ര​ഞ്ജി​ത്തി​ന്‍റെ പേ​രി​ൽ കേ​സെ​ടു​ത്തു.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ, അം​ബി​കേ​ശ​ൻ, എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അ​ബ്ദു​ൽ​ഷു​ക്കൂ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​യു. ഷി​ബു, ആ​ർ. ശ്രീ​ജി​ത്ത്, ഡ്രൈ​വ​ർ സു​ഭാ​ഷ് എ​ന്നി​വ​രും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.