തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന​ത്തി​ന്‍റെ സ​മാ​പ​നം
Saturday, July 31, 2021 10:15 PM IST
ചേ​ർ​ത്ത​ല: സി.​അ​ച്യു​ത​മേ​നോ​ൻ പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റേ​യും സം​സ്ഥാ​ന ഹോ​ർ​ട്ടി കോ​ർ​പ്പി​ന്‍റേ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന​ത്തി​ന്‍റെ സ​മാ​പ​ന​വും, ഓ​ൺ​ലൈ​ൻ പ​രി​ശീ​ല​ന​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. ചേ​ർ​ത്ത​ല സി.​കെ. കു​മാ​ര​പ്പ​ണി​ക്ക​ർ സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി നൂ​റോ​ളം പേ​ർ​ക്ക് പ​രീ​ശീ​ല​നം ന​ൽ​കി. അ​ച്യു​ത​മേ​നോ​ൻ പ​ഠ​ന​കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് സി.​എ​സ് സ​ച്ചി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൻ.​എ​സ് ശി​വ​പ്ര​സാ​ദ്, എം.​സി സി​ദ്ധാ​ർ​ത്ഥ​ന്‍, സെ​ക്ര​ട്ട​റി യു. ​മോ​ഹ​ന​ൻ, കി​സാ​ൻ​സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​സു​ഖ​ലാ​ൽ, ഹോ​ർ​ട്ടി കോ​ർ​പ് ജ​ന​റ​ൽ മാ​നേ​ജ​ർ കെ. ​സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.