ഔ​ഷ​ധ​വ​ന​വും ഐ​എ​എ​സ് പ​രി​ശീ​ല​ന പ​ദ്ധ​തി​യും ഉദ്ഘാടനം ചെയ്തു
Saturday, July 31, 2021 10:15 PM IST
ചേ​ര്‍​ത്ത​ല: കോ​ക്ക​മം​ഗ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്‌​കൂ​ളി​ല്‍ ഔ​ഷ​ധ​വ​ന​വും ഐ​എ​എ​സ് പ​രി​ശീ​ല​ന പ​ദ്ധ​തി​യും കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മ​ഞ്ജു​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ളി​ലെ 1986 - 87 ബാ​ച്ചി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ​യു​ടെ അം​ഗ​ങ്ങ​ള്‍​ക്ക് 50 വ​യ​സു​പൂ​ര്‍​ത്തി​യാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഒ​ന്നാ​ണു ന​മ്മ​ള്‍ പ​ദ്ധ​തി സം​ഘ​ടി​പ്പി​ച്ച​ത്. 50 സാ​മൂ​ഹ സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ളി​ന്‍റെ 80 സെ​ന്‍റ് സ്ഥ​ല​ത്ത് പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​വി. ദ​യാ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ രൂ​പീ​ക​രി​ച്ച വി​ദ്യാ​ല​യ ഔ​ഷ​ധ​വ​നം മ​ന്ത്രി പി. ​പ്ര​സാ​ദ് നാ​ടി​നു സ​മ​ർ​പ്പി​ച്ചു.
സൗ​ജ​ന്യ​മാ​യി ഐ​എ​എ​സ് പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം എ.​എം. ആ​രി​ഫ് എം​പി നി​ർ​വ​ഹി​ച്ചു. അം​ഗ​ങ്ങ​ളു​ടെ മെ​ഡി​ക്ലൈം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ ജി. ​പ​ണി​ക്ക​ര്‍ നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പേ​രേ​പ്പാ​ട​ൻ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ കെ.​വി ദ​യാ​ൽ, മ​ഹാ​ത്മാ ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ ഡോ. ​മ​ഹേ​ഷ് മോ​ഹ​ൻ, പ്ര​ധാ​ന അ​ധ്യാ​പി​ക ഉ​മ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, മു​ൻ പ്ര​ധാ​ന അ​ധ്യാ​പി​ക ശി​ബി​ല ആ​ന്‍റ​ണി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ്വ​പ്ന മ​നോ​ജ്, കെ.​ബി ഷാ​ജി​മോ​ൻ, മാ​ത്യു കൊ​ല്ലേ​ലി , ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ വി.​എ. ത​ങ്ക​ച്ച​ന്‍, ഒ.​ബി. അ​നി​ല്‍​കു​മാ​ര്‍, വി.​തോ​മ​സ്, ജാ​ന്‍​സി ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.