ഗ്രാ​ഫി​ക് ഡി​സൈ​ന​ർ മരിച്ച നിലയിൽ
Sunday, August 1, 2021 10:19 PM IST
മാ​വേ​ലി​ക്ക​ര: ഗ്രാ​ഫി​ക് ഡി​സൈ​ന​‌റെ മരിച്ചനിലയിൽ കണ്ടെത്തി. മാ​വേ​ലി​ക്ക​ര ശ്രീ​ഗാ​യ​ത്രി ഗ്രാ​ഫി​ക് ഡി​സൈ​നിം​ഗ് സെ​ന്‍റ​ർ ഉ​ട​മ ക​ണ്ടി​യൂ​ർ ഗൗ​രി​ശ​ങ്ക​ര​ത്തി​ൽ വി​ന​യ​കു​മാ​ർ (43) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ബാ​ങ്കി​ൽ നി​ന്ന് വാ​യ്പ എ​ടു​ത്ത​ത് സം​ബ​ന്ധി​ച്ച് ജ​പ്തി​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ പോ​യ​താ​ണ് വി​ന​യ​നെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്നു. ആ​ദ്യ​ഘ​ട്ട ലോ​ക്ഡൗ​ണ്‍ മു​ത​ൽ ത​ന്നെ വി​ന​യ​ന്‍റെ സ്ഥാ​പ​നം അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്ന​തും സാ​ന്പ​ത്തി​ക ബാ​ധ്യ​ത വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ബി​ന്ദു ഇ​ന്ദി​ര. മ​ക്ക​ൾ: ഗൗ​രി, ഗാ​യ​ത്രി.