ഗ്രാ​മീ​ണ ആ​ർ​ട്ട് ഹ​ബ്ബു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന്
Sunday, August 1, 2021 10:42 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്ത് ശി​ല്പി​ക​ള്‍​ക്ക് സാ​മ്പ​ത്തി​ക​മാ​യി കൈ​ത്താ​ങ്ങാ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വ​ര്‍​ക്ക് ഫ്രം ​ഹോം എ​ന്ന ആ​ശ​യ​ത്തി​ല്‍ ഊ​ന്നി കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ശി​ല്പ​കേ​ര​ളം ശി​ല്പ​ക​ലാ ക്യാ​മ്പി​ന് തു​ട​ക്കം കു​റി​ച്ചു.
സാം​സ്‌​കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ശി​ല്പി അ​ജ​യ​ന്‍ വി. ​കാ​ട്ടു​ങ്ങ​ലി​ന് ശി​ല്പ​നി​ർ​മാ​ണ തൊ​ഴി​ലു​പ​ക​ര​ണം ന​ല്‍​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ന​മ്മു​ടെ ക​ലാ​കാ​ര​ൻ​മാ​രെ ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്താൻ ഗ്രാ​മീ​ണ ആ​ര്‍​ട്ട് ഹ​ബു​ക​ള്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളോ​ടു ചേ​ര്‍​ന്ന് നി​ന്നു​കൊ​ണ്ട് സ്ഥാപിക്കുമെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ നേ​മം പു​ഷ്പ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി പി.​വി. ബാ​ല​ന്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ എ​ബി എ​ന്‍. ജോ​സ​ഫ്, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​പി​ന്‍ സി. ​ബാ​ബു, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ബി​നു അ​ശോ​ക​ന്‍, അ​ക്കാ​ദ​മി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ബാ​ല​മു​ര​ളീ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.