വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ല്കി​യ ഹ​ർ​ജി ത​ള്ളി
Sunday, August 1, 2021 10:45 PM IST
ചേ​ർ​ത്ത​ല: എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്റെ​യും എ​സ്എ​ൻ ട്ര​സ്റ്റി​ന്‍റെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​നേ​ജ​ർ പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തു യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തു​മാ​യി അ​ന​ധി​കൃ​ത സ്വ​ത്തു സ​മ്പാ​ദി​ച്ച​ത് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​ള്ള അ​പ്പീ​ൽ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി.
ചേ​ർ​ത്ത​ല തു​റ​വൂ​ർ സ്വ​ദേ​ശി സി.​പി. വി​ജ​യ​ൻ ന​ൽ​കി​യ അ​പ്പീ​ലാ​ണ് ചീ​ഫ് ജ​സ്റ്റി​സ് എ​സ്. മ​ണി​കു​മാ​ർ, ജ​സ്റ്റി​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​രു​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ച് ത​ള്ളി​യ​ത്. ഇ​തേ​യാ​വ​ശ്യ​മു​ന്ന​യി​ച്ച് പ​രാ​തി​ക്കാ​ര​ൻ ന​ൽ​കി​യ ഹ​ർ​ജി സിം​ഗി​ൾ ബെ​ഞ്ച് നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു.
വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ ഹ​ർ​ജി​ക്കാ​ര​ൻ 2012 ൽ ​തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഈ ​കേ​സി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹ​ർ​ജി​ക്കാ​ര​ൻ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സിം​ഗി​ൾ​ബെ​ഞ്ചി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി നി​ല​നി​ൽ​ക്കെ പ​രാ​തി​യി​ൽ ക​ഴ​മ്പി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി 2014 ൽ ​വി​ജി​ല​ൻ​സി​ന്‍റെ അ​ന്തി​മ റി​പ്പോ​ർ​ട്ട് വി​ജി​ല​ൻ​സ് കോ​ട​തി സ്വീ​ക​രി​ച്ച് കേ​സ് അ​വ​സാ​നി​പ്പി​ച്ചു. ഇ​തി​നെ​തി​രെ ഹ​ർ​ജി​ക്കാ​ര​ൻ പെ​റ്റീ​ഷ​ൻ ന​ൽ​കി​യി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​മോ അ​പാ​ക​ത​യോ ഉ​ണ്ടെ​ന്നു കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ല്ലെ​ന്നും വി​ല​യി​രു​ത്തി​യാ​ണ് സിം​ഗി​ൾ ബെ​ഞ്ച് ഹ​ർ​ജി ത​ള്ളി​യ​ത്.
സ്വ​കാ​ര്യ അ​ന്യാ​യ​ത്തി​ൽ കോ​ട​തി വി​ധി പ​റ​ഞ്ഞ​തി​നെ​തി​രെ ഉ​ചി​ത​മാ​യ ഫോ​റ​ത്തെ സ​മീ​പി​ക്കാ​തെ മ​റ്റൊ​രു ഏ​ജ​ൻ​സി കേ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റി​ട്ട് ഹ​ർ​ജി ന​ൽ​കി​യ​തു നി​ല​നി​ൽ​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. ഒ​രു കേ​സി​ൽ ഒ​രേ സ​മ​യം സ്വ​കാ​ര്യ അ​ന്യാ​യ​വും റി​ട്ട് ഹ​ർ​ജി​യും നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് അ​പ്പീ​ൽ ത​ള്ളി​യ ഡി​വി​ഷ​ൻ ബെ​ഞ്ചും വ്യ​ക്ത​മാ​ക്കി.