ചേർത്തല ബസ് സ്റ്റാൻഡിൽ ഐഒസിയുടെ പെട്രോൾ പന്പ് നിർമാണത്തിനു തുടക്കം
Monday, August 2, 2021 11:29 PM IST
ചേർത്തല: കെ​എ​സ്ആ​ർ​ടി​സി ചേ​ർ​ത്ത​ല ഡി​പ്പോ​യി​ൽ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന പെ​ട്രോ​ൾ, ഡീ​സ​ൽ പ​മ്പി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി. ചി​ങ്ങം ഒ​ന്നി​ന് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന 13 പ​മ്പു​ക​ളി​ലൊ​ന്നു ചേ​ർ​ത്ത​ല​യി​ലാ​ണ്. മു​ഴു​വ​ൻ ചെ​ല​വും ഐ​ഒ​സി വ​ഹി​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഇ​വി​ടെ നി​ന്നും പെ​ട്രോ​ളും ഡീ​സ​ലും ന​ൽ​കും. സ്ഥ​ല വാ​ട​ക​യും പ​മ്പി​ന്‍റെ മാ​സ​വ​രു​മാ​ന​ത്തി​ലെ നി​ശ്ചി​ത ശ​ത​മാ​നം തു​ക​യും കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്കു ല​ഭി​ക്കും.
വി​പ​ണി വി​ല​യെ​ക്കാ​ൾ കു​റ​ച്ചു കൊ​ടു​ക്കു​ന്ന​തും അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. 30 മീ​റ്റ​ർ നി​ള​ത്തി​ലും 35 മീ​റ്റ​ർ വീ​തി​യി​ലു​മാ​യി പ​ഴ​യ കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തോ​ടു ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്താ​ണ് പു​തി​യ പ​മ്പു വ​രു​ന്ന​ത്. ഇ​തി​നാ​യി പ​ഴ​യ കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ന്‍റെ കു​റ​ച്ചു​ഭാ​ഗം പൊ​ളി​ക്കും. ചേ​ർ​ത്ത​ല ഡി​പ്പോ​യി​ൽ നി​ല​വി​ലു​ള്ള കെ​എ​സ്ആ​ർ​ടി​സി പ​മ്പും ഇ​തോ​ടു ചേ​ർ​ക്കും. ഡീസ​ലി​ന് മൂ​ന്നും പെ​ട്രോ​ളി​നു ഒ​രു ഫി​ല്ലിം​ഗ് പോ​യി​ന്‍റും ഉ​ണ്ടാ​കും. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന കാ​ല​യ​ള​വി​ൽ ചേ​ർ​ത്ത​ല​യി​ലെ കെ​എ​സ്ആ​ർ​ടി​സി പ​മ്പ് പ്ര​വ​ർ​ത്തി​ക്കി​ല്ല. ബ​സു​ക​ൾ മ​റ്റു ഡി​പ്പോ​ക​ളി​ൽ നി​ന്നും ഡീസ​ല്‍ നി​റ​യ്ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ല​ഘു​ഭ​ക്ഷ​ണ ശാ​ല, ശു​ചി​മു​റി​ക​ൾ തു​ട​ങ്ങി​യ​വ​യും പു​തി​യ പ​മ്പി​നോ​ടു ചേ​ർ​ന്നു​ണ്ടാ​കും.