അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​രു​ന്നു
Monday, August 2, 2021 11:31 PM IST
പൂ​ച്ചാ​ക്ക​ൽ: വാ​ത്തി​ക്കാ​ട് - പൂ​ത്തോ​ട്ട ജ​ങ്കാ​ർ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ​രു​മ്പ​ളം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തു​ന്ന അ​നി​ശ്ചി​ത കാ​ല സ​മ​രം തു​ട​രു​ന്നു. ര​ണ്ട് മാ​സ​മാ​യി ജ​ങ്കാ​ർ സ​ർ​വീ​സ് മു​ട​ങ്ങി​യി​ട്ട്. എ​ല്ലാ ദി​വ​സ​വും അ​ര​യു​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ സ​മ​ര​പ്പ​ന്ത​ലി​ൽ നി​ന്നും സ​മ​ര ജ്വാ​ല പ്ര​ക​ട​ന​ങ്ങ​ൾ പെ​രു​മ്പ​ള​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കാ​ണ് ന​ട​ത്തു​ന്ന​ത്. ഓ​ഗ​സ്റ്റ് 15നു ​ര​ണ്ടാം​ഘ​ട്ട സ​മ​ര​മെ​ന്ന നി​ല​യി​ൽ റി​ലേ നി​രാ​ഹ​ര സ​മ​രം ഉ​ൾ​പ്പെ​ടെ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.
സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തു വ​രേ സ​മ​രം തു​ട​രും. ഡി​സി​സി സെ​ക്ര​ട്ട​റി സി. ​ഗോ​പി​നാ​ഥ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ് ഷി​ബു, കെ.​പി. സ​ദാ​ന​ന്ദ​ൻ, പോ​ൾ മ​ത്താ​യി, പി.​എം. ജി​നീ​ഷ് ലാ​ൽ, സു​നി​ത സ​ജീ​വ്, അ​നി​ൽ​കു​മാ​ർ, അ​ന​ന്തു, വി​മ​ൽ, ര​ജ​നി ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.