പ്രളയത്തില്‍ തകര്‍ന്ന റോഡിന്‍റെ ടെൻഡര്‍ നടപടി കഴിഞ്ഞിട്ടും നിർമാണം നീളുന്നു
Monday, August 2, 2021 11:31 PM IST
എ​ട​ത്വ: പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന റോ​ഡി​ന്‍റെ ടെ​ൻ​ഡ​ര്‍ ന​ട​പ​ടി ക​ഴി​ഞ്ഞി​ട്ടും നി​ർ​മാ​ണം അ​ന​ന്ത​മാ​യി നീ​ളു​ന്നു. നീ​രേ​റ്റു​പു​റം എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം-​നാ​ര​ക​ത്ത​റ​മു​ട്ട് റോ​ഡി​ന്‍റെ നി​ർ​മാ​ണ​മാ​ണ് നീ​ളു​ന്ന​ത്. നീ​രേ​റ്റു​പു​റം പ​മ്പാ​ന​ദി തീ​ര​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന റോ​ഡ് 2017-ലെ ​വെ​ള്ള​പ്പെ​ക്ക​ത്തി​ലാ​ണ് ത​ക​ര്‍​ച്ച​യു​ടെ തു​ട​ക്കം കു​റി​ച്ച​ത്. 2018-ലെ ​പ്ര​ള​യ​ത്തി​ല്‍ സം​ര​ക്ഷ​ണ ഭി​ത്തി​യും, റോ​ഡും പൂ​ർ​ണ​മാ​യി ന​ദി​വി​ഴു​ങ്ങി. റോ​ഡി​നൊ​പ്പം സ​മീ​പ താ​മ​സ​ക്കാ​രാ​യ തോ​മ്പി​ല്‍ ഉ​ഷ നാ​രാ​യ​ണ​ന്‍റെ വീ​ടും, തോ​മ്പി​ല്‍ അ​നി​ത എ​സ്. മേ​നോ​ന്‍, പ​ഴ​ങ്ങേ​രി സി​ജി, പ​ള​ങ്ങേ​രി മാ​യ എ​ന്നി​വ​രു​ടെ പു​ര​യി​ട​വും ന​ദി​യി​ലേ​ക്ക് ഇ​ടി​ഞ്ഞു താ​ഴ്ന്നു. പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന ഉ​ഷ നാ​രാ​യ​ണ​ന്‍റെ വീ​ട് ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ പു​ന​ര്‍​നി​ർ​മി​ച്ചെ​ങ്കി​ലും ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ന​ദീ​തീ​ര താ​മ​സ​ക്കാ​ര്‍​ക്കു​ണ്ടാ​യ​ത്.
നീ​രേ​റ്റു​പു​റം റ്റി​എം​റ്റി ഹൈ​സ്‌​കൂ​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ സ്ഥാ​ന​പ​ന​ങ്ങ​ളി​ല്‍ എ​ത്താ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും, യാ​ത്ര​ക്കാ​രും പ്ര​ധാ​ന​മാ​യി ആ​ശ്ര​യി​ക്കു​ന്ന റോ​ഡ് ത​ക​ര്‍​ന്ന​തോ​ടെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ നാ​ളു​ക​ളാ​ണ് പി​ന്നീ​ട് ക​ണ്ട​ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ര​ങ്ങേ​റി​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് പ്ര​ള​യ​ക്കെ​ടു​തി വി​ല​യി​രു​ത്താ​നെ​ത്തി​യ കേ​ന്ദ്ര-​കേ​ര​ള സം​ഘം ത​ക​ര്‍​ന്ന റോ​ഡ് സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ നാ​ളു​ക​ളി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ജി​ല്ല ക​ള​ക്ട​റെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും, മാ​വേ​ലി​ക്ക​ര എം​പി​ക്കു നേ​രെ കൈ​യേ​റ്റ ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് കു​മാ​ര്‍ പി​ഷാ​ര​ത്ത്, ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് ജ​നൂ​പ് പു​ഷ്പാ​ക​ര​ന്‍, മു​ന്‍​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യി​രു​ന്ന ബാ​ബു വ​ലി​യ​വീ​ട​ന്‍, പ്ര​കാ​ശ് പ​ന​വേ​ലി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജ​ന​കീ​യ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.
ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ല്‍ റീ-​ബി​ല്‍​ഡ് കേ​ര​ള പ​ദ്ധ​തി​യി​ല്‍​പെ​ടു​ത്തി റോ​ഡ് പു​ന​ര്‍ നി​ർ​മി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി. ത​ക​ര്‍​ന്ന റോ​ഡ് പു​ന​ര്‍​നി​ർ​മി​ക്കാ​നും, സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടാ​നും ഒ​രു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ആ​റു​മാ​സം മു​ന്പ് ടെ​ൻ​ഡ​ര്‍ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കി​യെ​ങ്കി​ലും തു​ട​ര്‍ നി​ര്‍​മാ​ണം അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്. നി​ർ​മാ​ണ​ത്തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ല്‍ ന​ദി​തീ​ര​ത്തു നാ​ലു കോ​ണ്‍​ക്രീ​റ്റ് കാ​ലു​ക​ള്‍ വാ​ര്‍​ത്തി​ടു​ക മാ​ത്ര​മാ​ണ് ക​രാ​റു​കാ​ര്‍ ചെ​യ്ത​ത്. റോ​ഡ് നി​ർ​മാ​ണം തു​ട​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വീ​ണ്ടും പ്ര​തി​ഷേ​ധ​ത്തി​നു ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ര്‍.