മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾകൂ​ടി പി​ടി​യി​ൽ
Tuesday, August 3, 2021 10:06 PM IST
ചേ​ര്‍​ത്ത​ല: പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യെ ചേ​ര്‍​ത്ത​ല​യി​ലെ​ത്തി​ച്ചു ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തി​നു കൈ​മാ​റി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍​കൂ​ടി പി​ടി​യി​ല്‍. കൊ​ല​ക്കേ​സി​ല​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ചേ​ര്‍​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ര്‍​ഡ് കൊ​ല്ല​മ്മാ​പ​റ​മ്പ് കു​രു​ട്‌ സ​തീ​ഷ് എ​ന്നു​വി​ളി​ക്കു​ന്ന സ​തീ​ഷി (30) നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 12 ആ​യി.
എ​റ​ണാ​കു​ളം കാ​ക്ക​നാ​ട്ട് സ്വ​കാ​ര്യ ഹോ​സ്റ്റ​ല്‍ ന​ട​ത്തി​പ്പി​ലെ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​ണ് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​രു​ണ്‍​ കോ​ശി​യെ ചേ​ര്‍​ത്ത​ല​യി​ലെ​ത്തി​ച്ചു മ​ര്‍​ദി​ച്ച​ത്.
ജൂ​ണ്‍ 24നു ​കാ​ക്ക​നാ​ട്ടു​നി​ന്നും അ​രു​ണി​നെ ത​ന്ത്ര​പൂ​ർ​വം ചേ​ര്‍​ത്ത​ല​യി​ലെ​ത്തി​ച്ചാ​ണ് ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തി​നു കൈ​മാ​റി​യ​ത്. മ​ര്‍​ദന​മേ​റ്റ് അ​വ​ശ​നാ​യ അ​രു​ണ്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ട​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. അ​ക്ര​മ​ത്തി​ന്‍റെ ആ​സൂ​ത്ര​ണ​മ​ട​ക്കം ന​ട​ത്തി​യ മു​ഖ്യ​പ്ര​തി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മ​ധു​വി​നാ​യി പോ​ലീ​സ് തി​ര​ച്ചി​ല്‍ ഊ​ർ​ജി​ത​മാ​ക്കി. അ​ര്‍​ത്തു​ങ്ക​ല്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി.​ജി. മ​ധു, എ​സ്ഐ ജെ. ​ജേ​ക്ക​ബ്, ഗ്രേ​ഡ് എ​സ്ഐ മ​ഹേ​ഷ്, സേ​വ്യ​ര്‍, ഷാം, ​ഗി​രീ​ഷ് എ​ന്നി​വ​രാ​ണ് സ​തീ​ഷി​നെ പി​ടി​കൂ​ടി​യ​ത്.