അ​പ​ക​ടം ത​ള​ർ​ത്താ​ത്ത മ​നോ​വീ​ര്യ​വു​മാ​യി ല​ക്ഷ്മി​ ലാ​ൽ
Tuesday, August 3, 2021 10:09 PM IST
ചേ​ർ​ത്ത​ല: അ​പ​ക​ടം ത​ള​ർ​ത്താ​ത്ത മ​നോ​വീ​ര്യ​വു​മാ​യി തു​ല്യ​താ പ​രീ​ക്ഷ എ​ഴു​തി​യ ല​ക്ഷ്മി​ലാ​ലി (28)നെ ​കാ​ണാ​ൻ സം​സ്ഥാ​ന സാ​ക്ഷ​ര​താ ഡ​യ​റ​ക്ട​ർ ഡോ. ​പി.​എ​സ്. ശ്രീ​ക​ല​യെ​ത്തി. 15 വ​ർ​ഷം മു​മ്പ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് പ​ഠ​നം നി​ർ​ത്തേ​ണ്ടി വ​ന്നി​ട്ടും ക​ഴി​ഞ്ഞ കു​റെ കാ​ല​ങ്ങ​ളാ​യു​ള്ള ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ 12-ാം ക്ലാ​സ് തു​ല്യ​താ പ​രീ​ക്ഷ പാ​സാ​യി മാ​തൃ​ക​യാ​യ​താ​ണ് ല​ക്ഷ്മി​ലാ​ൽ. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് വാ​ഴ​ത്ത​റ ലാ​ല​ന്‍റെ​യും അ​ജി​ത​യു​ടെ​യും മ​ക​ളാ​യ ല​ക്ഷ്മി കി​ട​പ്പി​ലാ​യി​ട്ടു 15 വ​ർ​ഷം ക​ഴി​ഞ്ഞു. പ​ഠ​ന​വും മു​ട​ങ്ങി​യെ​ങ്കി​ലും നി​ശ്ച​യ​ദാ​ർ​ഢ്യം കൈ​വി​ടാ​തെ 12-ാം ക്ലാ​സ് തു​ല്യ​താ പ​രീ​ക്ഷ​യും ക​ട​ന്നി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ല​ക്ഷ്മി.
ചേ​ർ​ത്ത​ല ഗ​വ. ഗേ​ൾ​സ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ ആം​ബു​ല​ൻ​സി​ൽ കി​ട​ന്ന് മ​റ്റൊ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ല​ക്ഷ്മി പ​രീ​ക്ഷ എ​ഴു​തി​യ​ത്. 2006-ൽ ​ആ​ല​പ്പു​ഴ എ​സ്ഡി​വി സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ഒ​മ്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ സൈ​ക്കി​ളി​ൽ സ്കൂ​ളി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് ല​ക്ഷ്മി​ലാ​ലി​നെ ബ​സ് ഇ​ടി​ച്ച​ത്. ഇ​തോ​ടെ ത​ല​യ്ക്ക് ഗു​രു​ത​ര പ​രിക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മാ​സ​ങ്ങ​ളോ​ള​മു​ള്ള ചി​കി​ത്സ​യെ തു​ട​ർ​ന്നു പ​രി​ക്കു​ക​ൾ ഭേ​ദ​മാ​യെ​ങ്കി​ലും ശ​രീ​രം ത​ള​ർ​ച്ച​യി​ലാ​ണ്. പ​ഠി​ക്ക​ണ​മെ​ന്ന വ​ലി​യ ആ​ഗ്ര​ഹ​ത്തെ തു​ട​ർ​ന്ന് ര​ണ്ടു വ​ർ​ഷം മു​ന്പു പ​ത്താം​ക്ലാ​സ്, പ്ലസ് വൺ തു​ല്യ​ത പ​രീ​ക്ഷ​ എ​ഴു​തി​യി​രു​ന്നു. ഇ​ന്ന​ലെ 12 ഓ​ടെ സാ​ക്ഷ​ര​താ​മി​ഷ​ൻ ഡ​യ​റ​ക്ട​ർ പി.​എ​സ്. ശ്രീ​ക​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ക്കാ​നാ​ണ് ല​ക്ഷ്മി​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ​ത്.
ഇ​നി ബി​രു​ദ​ത്തി​നു ചേ​ര​ണ​മെ​ന്നാ​ണ് ല​ക്ഷ്മി​യു​ടെ അ​ടു​ത്ത ല​ക്ഷ്യം. ഇ​തി​നു വേ​ണ്ട സ​ഹാ​യ​ങ്ങ​ളും സാ​ഹ​ച​ര്യ​വും ഒ​രു​ക്കു​മെ​ന്നും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ തു​ട​ര്‍ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പി​ക്കാ​നു​ള്ള സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്നും പി.​എ​സ്. ശ്രീ​ക​ല മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഏ​ക സ​ഹോ​ദ​രി പാ​ർ​വ​തി ബി​ടെ​ക് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ചി​ങ്കു​ത്ത​റ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തി അ​നി​ൽ​കു​മാ​ർ, സാ​ക്ഷ​ര​താ മി​ഷ​ൻ സ്റ്റേ​റ്റ് കോ​ർ​ഡി​നേ​റ്റ​ർ ഇ.​വി അ​നി​ൽ, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി ര​തീ​ഷ് എ​ന്നി​വ​രും ശ്രീ​ക​ല​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.