പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Friday, September 10, 2021 10:16 PM IST
മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​വേ​ലി​ക്ക​ര പോ​ലീ​സും ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ്, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ഇ​രു​പ​ത്ത​യ്യാ​യി​ര​ത്തി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്നവ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ചെ​ട്ടി​കു​ള​ങ്ങ​ര ആ​ഞ്ഞി​ലി​പ്ര മു​റി​യി​ൽ ചെ​റു​കാ​വി​ൽ വീ​ട്ടി​ൽ ഉ​ത്ത​മ​ൻ (65), തെ​ക്കേ​ക്ക​ര രാ​ജു ഭ​വ​ന​ത്തി​ൽ ര​വി (58), തെ​ക്കേ​ക്ക​ര ക​ളി​ക്ക​വ​ട​ക്കേ​തി​ൽ വീ​ട്ടി​ൽ ര​മ​ണ​ൻ (62) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​ത്ത​മ​ന്‍റെ വീ​ട്ടി​ൽ അ​ടു​ക്ക​ള​യി​ലും ത​ടി ഉ​രു​പ്പ​ടി​ക​ൾ​ക്കി​ട​യി​ലു​മാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലും ര​വി​യു​ടെ വീ​ട്ടി​ൽ അ​ല​മാ​ര​യു​ടെ ഇ​ട​യി​ൽ ര​ഹ​സ്യ അ​റ ഉ​ണ്ടാ​ക്കി സൂ​ക്ഷി​ച്ച​നി​ല​യി​ലും ര​മ​ണ​ന്‍റെ വീ​ട്ടി​ൽ കി​ട​പ്പു​മു​റി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി​യ നി​രോ​ധി​ത പു​ക​യി​ല വ​സ്തു​ക്ക​ൾ ആ​ല​പ്പു​ഴ ഡോ​ഗ് സ്ക്വാ​ഡി​ലെ ന​ർ​ക്കോ​ട്ടി​ക് സ്നി​ഫ​ർ ഡോ​ഗ് ആ​യ ലി​സി മ​ണം പി​ടി​ച്ചു ക​ണ്ടെ​ത്തി. ഡോ​ഗ് ലി​സി​യു​ടെ ഹാ​ൻ​ഡി​ല​ർ​മാ​രും ല​ഹ​രി​വി​രു​ദ്ധ സ്കോ​ഡ് അം​ഗ​ങ്ങ​ളും മാ​വേ​ലി​ക്ക​ര പോ​ലീ​സും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.