എ​ല്‍​ഡി​എ​ഫി​ല്‍ ചേ​രി​തി​രി​വ് രൂക്ഷമെന്ന്് ആ​ക്ഷേ​പം
Thursday, September 16, 2021 11:14 PM IST
ചേ​ർ​ത്ത​ല: മു​ന്ന​ണി​യി​ല്‍ ത​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ ചേ​ര്‍​ത്ത​ല എ​ല്‍​ഡി​എ​ഫി​ല്‍ ചേ​രി​തി​രി​വ് രൂ​ക്ഷ​മാ​യി. എ​ല്‍​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​ക​ളാ​യ എ​ൽ​ജെ​ഡി, ജെ​ഡി​എ​സ്, എ​ൻ​സി​പി, ഐ​എ​ൻ​എ​ൽ എ​ന്നീ പാ​ര്‍​ട്ടി​ക​ളി​ലെ നേ​താ​ക്ക​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളി​ല്‍ ത​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന​താ​ണ് ഘ​ട​ക​ക​ക്ഷി​ക​ളെ ചൊ​ടി​പ്പി​ച്ച​ത്. സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ൽനി​ന്നു പോ​ലും ത​ങ്ങ​ളെ അ​വ​ഗ​ണി​ച്ച​താ​യി നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. നി​ര​ന്ത​ര​മാ​യ അ​വ​ഗ​ണ​ന​ക്കെ​തി​രേ ക​ക്ഷി നേ​താ​ക്ക​ൾ എ​ൽ​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​ത്വ​ത്തി​നും സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​ക്കും പ​രാ​തി ന​ൽ​കി. പി.​തി​ലോ​ത്ത​മ​ൻ എം​എ​ൽ​എയും ​മ​ന്ത്രി​യു​മാ​യി​രു​ന്ന​പ്പോ​ൾ എ​ല്ലാ ഘ​ട​ക​ക​ക്ഷി പാ​ർ​ട്ടി​ക​ളെ​യും വി​ക​സ​ന പ​രി​പാ​ടി​ക​ളി​ല്‍ ഉ​ൾ​പ്പെ​ടു​ത്തു​മാ​യി​രു​ന്നു.
പി. ​പ്ര​സാ​ദ് വ​ന്ന​തി​നു ശേ​ഷ​മാ​ണ് മാ​റ്റം വ​ന്ന​തെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. പ​ട്ട​യ​വി​ത​ര​ണ​മേ​ള​യി​ലും കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍റി​ലെ പെ​ട്രോ​ള്‍ പ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ലും ക​ക്ഷി നേ​താ​ക്ക​ളെ അ​വ​ഗ​ണി​ച്ചെ​ന്നും പ​രാ​തി.
ഇ​തു​പോ​ലു​ള്ള സ​മീ​പ​നം തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​മെ​ന്ന് എ​ല്‍​ജെ​ഡി ചേ​ർ​ത്ത​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടെ​ൻ​സ​ൻ പു​ളി​ക്ക​ൽ പ​റ​ഞ്ഞു.