പ​ട​പൊ​രു​തി വി​ജ​യം നേ​ടി​യ ല​ക്ഷ്മി​ ലാ​ലി​നെ ആ​ദ​രി​ച്ചു
Thursday, September 16, 2021 11:14 PM IST
ചേ​ർ​ത്ത​ല: പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ടു പ​ട​പൊ​രു​തി സാ​ക്ഷ​ര​താ മി​ഷ​ന്‍റെ പ്ല​സ് ടു ​തു​ല്യ​താ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ അ​തി​ജീ​വ​ന​ത്തി​ന്‍റെ പെ​ൺ​ക​രു​ത്ത് ല​ക്ഷ്മി​ ലാ​ലി​നെ ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ചി​ങ്കു​ത​റ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തി അ​നി​ൽ​കു​മാ​ർ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​ൽ.​ മി​നി, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റ്റി.​കെ. സ​ത്യാ​ന​ന്ദ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​തീ​ദേ​വി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ വാ​ഴ​ത്ത​റ​യി​ൽ ലാ​ലി​ന്‍റെ​യും അ​ജി​ത​കു​മാ​രി​യു​ടെ​യും മ​ക​ളാ​ണ് ല​ക്ഷ്മി​ലാ​ൽ.