ഔ​ഷ​ധസ​സ്യ ഉ​ദ്യാ​നം ജി​ല്ല​യി​ൽ ഏ​ഴു കേ​ന്ദ്ര​ങ്ങ​ളി​ൽ
Thursday, September 16, 2021 11:14 PM IST
അ​മ്പ​ല​പ്പു​ഴ: ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഔ​ഷ​ധസ​സ്യ ഉ​ദ്യാ​ന​ത്തി​നു തു​ട​ക്ക​മാ​യി. ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ഷ​ണ​ൽ ആ​യു​ർ മി​ഷ​നാ​ണ് ജി​ല്ല​യി​ൽ ഏ​ഴു കേ​ന്ദ്ര​ങ്ങ​ളി​ൽ പു​തി​യ പ​ദ്ധ​തി​ക്കു തു​ട​ക്ക​മി​ട്ട​ത്. ആ​യു​ർ​വേ​ദ, ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് 15 ഓ​ളം ഔ​ഷ​ധ സ​സ്യ​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത്. ഹെ​ൽ​ത്ത് ആ​ന്‍​ഡ് വെ​ൽ​ന​സ് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​താ​രം​ഭി​ച്ച​ത്.
ആ​യു​ഷ് സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഔ​ഷ​ധ സ​സ്യ ഉ​ദ്യാ​നം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ച ആ​യു​ർ മി​ഷ​ൻ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​ശ്രീ​ജി​നി​ൻ പ​റ​ഞ്ഞു.
ജി​ല്ല​യി​ൽ ക​രു​മാ​ടി ആ​യു​ർ​വേ​ദാ​ശു​പ​ത്രി, മ​ണ്ണ​ഞ്ചേ​രി, ചെ​റു​ത​ന, മാ​രാ​രി​ക്കു​ളം തെ​ക്ക്, ഭ​ര​ണി​ക്കാ​വ്, പാ​ല​മേ​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​തി​നു തു​ട​ക്കം കു​റി​ച്ച​ത്. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ ക​വി​ത പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്. രാ​ജേ​ഷ്, ശോ​ഭാ ബാ​ല​ൻ, അ​പ​ർ​ണ, നി​ഷാ മ​നോ​ജ്, ഡോ. ​ജ​യേ​ഷ് കു​മാ​ർ, കെ.​ആ​ർ.​ഷി​ബു, ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.