വ​സ​ന്തം വി​രി​യി​ക്കാ​നൊ​രു​ങ്ങി വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത്
Friday, September 17, 2021 10:28 PM IST
തു​റ​വൂ​ർ: ഇ​നി സു​ഗ​ന്ധ​പൂ​രി​ത​മാ​ണ് വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ പ​ഞ്ചാ​യ​ത്തി​ലെ 16 വാ​ർ​ഡു​ക​ളി​ലും പു​ഷ്പ​കൃ​ഷി ആ​രം​ഭി​ക്കു​ക​യാ​ണ്. തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​ഷ്പ​കൃ​ഷി ന​ട​ത്തു​ന്ന​ത്. മു​ല്ല, ബ​ന്തി, ചെ​ണ്ടു​മ​ല്ലി തു​ട​ങ്ങി വി​വി​ധ​യി​നം ചെ​ടി​ക​ളാ​ണ് ന​ട്ടുവ​ള​ർ​ത്തു​ന്ന​ത്. പു​ഷ്പ​കൃ​ഷി​ക്കു തു​ട​ക്കം കു​റി​ച്ച് പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ൽ മാ​ളി​യേ​ക്ക​ൽ പു​ര​യി​ട​ത്തി​ൽ തു​ട​ങ്ങി​യ മു​ല്ല​കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ​ൻ എം.​ജി. നാ​യ​ർ നി​ർ​വ​ഹി​ച്ചു.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ട്ട​മ്മ​മാ​ർ​ക്ക് സ്ഥി​ര​വ​രു​മാ​നം ഉ​ണ്ടാ​ക്കു​ക എ​ന്ന സാ​മ്പ​ത്തി​ക ല​ക്ഷ്യ​വും സം​രം​ഭ​ത്തി​നു​ണ്ടെ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച എം.​ജി. നാ​യ​ർ പ​റ​ഞ്ഞു. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ കൂ​ടാ​തെ വി​വി​ധ ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​രും പങ്കെടുത്തു.