ലൈ​ഫ് മി​ഷ​ൻ: ജി​ല്ല​യി​ൽ 941 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി
Saturday, September 18, 2021 11:17 PM IST
ആ​ല​പ്പു​ഴ: നൂ​റു​ദി​ന ക​ർ​മ പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ല്‍ 941 വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ ദാ​നം ന​ട​ത്തി. ഇ​തി​ല്‍ 735 എ​ണ്ണം പ​ഞ്ചാ​യ​ത്തു​ക​ളി​ലും 206 എ​ണ്ണം ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​ണ്.
സം​സ്ഥാ​ന- കേ​ന്ദ്ര സ​ര്‍​ക്കാ​രു​ക​ളു​ടെ വി​ഹി​തം സ​മാ​ഹ​രി​ച്ച് കേ​ന്ദ്ര പ​ദ്ധ​തി​ക​ളാ​യ പി​എം​എ​വൈ (ന​ഗ​രം/​ഗ്രാ​മം) തു​ട​ങ്ങി​യ​വ ലൈ​ഫ് മി​ഷ​നു​മാ​യി സം​യോ​ജി​പ്പി​ച്ചാ​ണ് പ​ദ്ധ​തി ന​ട​ത്തി​യ​ത്. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ല്‍ വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന മേ​ഖ​ല​ക​ളി​ല്‍ താ​ക്കോ​ല്‍ ദാ​ന​ച്ച​ട​ങ്ങ് ന​ട​ന്നു.
ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ല്‍ പൂ​ര്‍​ത്തി​യാ​യ 171 ലൈ​ഫ് വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​നം എ​ച്ച്. സ​ലാം എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ​യി​ല്‍ 17 വീ​ടു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും താ​ക്കോ​ല്‍ ദാ​ന​വും എ.​എം ആ​രി​ഫ് എം​പി ന​ട​ത്തി. പു​ന്ന​പ്ര തെ​ക്ക്, അ​മ്പ​ല​പ്പു​ഴ വ​ട​ക്ക്, അ​മ്പ​ല​പ്പു​ഴ തെ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ ദാ​ന​വും എ​ച്ച്. സ​ലാം എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. അ​രൂ​ര്‍, തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ ദാ​നം ദ​ലീ​മ ജോ​ജോ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 19,584 വീ​ടു​ക​ളാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. പ​റ​വൂ​ര്‍, മ​ണ്ണ​ഞ്ചേ​രി, പ​ള്ളി​പ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ലൈ​ഫ് ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.