ക​രി​ങ്ക​ല്ലു​മാ​യി വ​ന്ന ലോ​റി മ​തി​ലി​ടി​ച്ചു​ ത​ക​ർ​ത്ത് മ​റി​ഞ്ഞു
Saturday, September 18, 2021 11:17 PM IST
മുഹമ്മ: ക​രി​ങ്ക​ല്ലു​മാ​യി വ​ന്ന ടോ​റ​സ് ലോ​റി ത​ണ്ണീ​ര്‍​മു​ക്കം പു​ത്ത​ന​ങ്ങാ​ടി തീ​യേ​റ്റ​ര്‍ ക​വ​ല​ക്കു​സ​മീ​പം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ര​ണ്ടു വീ​ടു​ക​ളു​ടെ മ​തി​ലു​ക​ള്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ത്തു ലോ​റി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ 12.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ര്‍​ക്കും പ​രി​ക്കി​ല്ല.
ഡോ.കമറുദ്ദീന്‍റേയും അയൽ വാസി പ്രദീപിന്‍റേയും മതിലാണ് ഇടിച്ച് തകർത്തത്. ക​ട​ല്‍​ഭി​ത്തി നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ വ​ലി​യ പാ​റ​ക്ക​ല്ലു​ക​ള്‍​ക​യ​റ്റി​യ വാ​ഹ​നം ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​യ്ക്കു പോ​കു​ക​യാ​യി​രു​ന്നു.