ഗൗ​രി​യ​മ്മ​യ്ക്കു സ്മാ​ര​കം: ന​ട​പ​ടി​ വേ​ഗ​ത്തി​ലാ​ക്കും
Saturday, September 18, 2021 11:21 PM IST
ആ​ല​പ്പു​ഴ: കെ.​ആ​ര്‍ ഗൗ​രി​യ​മ്മ​യ്ക്കാ​യി സ്മാ​ര​കം നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ക​ള​ക്ട​റേ​റ്റി​ല്‍ ചേർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. സ്മാ​ര​ക​ത്തി​ന്‍റെ സ​മ​ഗ്ര രൂ​പ​രേ​ഖ ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ർ​ദേ​ശം ന​ല്‍​കി.
ഗൗ​രി​യ​മ്മ​യു​ടെ ചാ​ത്ത​നാ​ട്ടെ വീ​ട് ഏ​റ്റെ​ടു​ത്ത് ര​ണ്ടു​കോ​ടി രൂ​പ ചി​ല​വി​ട്ട് സ്മാ​ര‍​കം നി​ര്‍​മി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. രൂ​പ​രേ​ഖ ത​യാ​റാ​യ​തി​നു​ശേ​ഷം തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.
യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ​മാ​രാ​യ എ​ച്ച്. സ​ലാം, പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍, ദ​ലീ​മ ജോ​ജോ, എം. ​എ​സ്. അ​രു​ണ്‍​കു​മാ​ര്‍, ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​ർ, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.