വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു
Saturday, September 18, 2021 11:24 PM IST
ആ​ല​പ്പു​ഴ: ത്രി​വേ​ണി ബോ​യ്സ് പ്ല​സ്ടു​വി​ന് ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. കോവി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും, പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ​യും, മാ​ലി​ന്യ​സം​സ്ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​രെ​യും ആ​ദ​രി​ച്ചു. മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്.​എം. ഹു​സൈ​നെയും ആ​ദ​രി​ച്ചു. ര​ക്ഷാ​ധി​കാ​രി വി.​ജി വി​ഷ്ണു അ​ധ്യ​ക്ഷ​നാ​യി. പ്ര​സി​ഡ​ന്‍റ് വി.​കെ. നാ​സ​റു​ദ്ദീ​ൻ, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ ക​വി​ത, ബി. ​ന​സീ​ർ, ക്ലാ​ര​മ്മ പീ​റ്റ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ആ​ന്‍റ​ണി​എം. ജോ​ൺ, ഷി​ബു ഡേ​വി​ഡ്, ഷാ​ജി കോ​യാ​പ​റ​മ്പ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജ​യ​കു​മാ​ർ, ഹ​ർ​ഷി​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.