മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണം
Sunday, September 19, 2021 9:56 PM IST
മാ​വേ​ലി​ക്ക​ര:​ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ 94-ാമ​ത് മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണം നാ​ളെ മാ​വേ​ലി​ക്ക​ര എ​സ്എ​ൻ​ഡി​പി യൂ​ണി​യ​നി​ലെ അ​ന്പ​തു ശാ​ഖാ യോ​ഗ​ങ്ങ​ളി​ലും വി​വി​ധ ആ​ദ്ധ്യാ​ത്മി​ക വൈ​ദി​ക ച​ട​ങ്ങു​ക​ളോ​ടെ ആ​ച​രി​ക്കും. രാ​വി​ലെ അ​ഞ്ചു​മു​ത​ൽ ശാ​ഖ​ക​ളി​ലെ ഗു​രു ക്ഷേ​ത്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം ഒ​ന്പ​തി​നു യൂ​ണി​യ​ൻ ഹാ​ളി​ൽ മ​ഹാ​സ​മാ​ധി സ​ന്ദേ​ശ സ​മ്മേ​ള​ന​വും തു​ട​ർ​ന്ന് മ​ഹാ​ശാ​ന്തി ഹ​വ​നം, ഗു​രു​പൂ​ജ, പു​ഷ്പാ​ഞ്ജ​ലി, ഉ​പ​വാ​സം, സ​മൂ​ഹ​പ്രാ​ർ​ഥ​ന, ക​ർ​പ്പൂ​ര ആ​ര​തി എ​ന്നി​വ ന​ട​ത്തും. യൂ​ണി​യ​ൻ ക​ൺ​വീ​ന​ർ ഡോ. ​എ.​വി. ആ​ന​ന്ദ​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ശ്രീ​കു​മാ​ർ സ​മാ​ധി ദി​ന സ​ന്ദേ​ശം ന​ൽ​കും. ശി​വ​ബോ​ധാ​ന​ന്ദ സ്വാ​മി​ക​ൾ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.
ചേ​ർ​ത്ത​ല: താ​ലൂ​ക്ക് സ​മാ​ധി ദി​നാ​ച​ര​ണ ക​മ്മി​റ്റി​യും ചേ​ർ​ത്ത​ല ശ്രീ​നാ​രാ​യ​ണ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ചേ​ർ​ന്ന് 21ന് ​ശ്രീ​നാ​രാ​യ​ണ ഗു​രു സ​മാ​ധി​ദി​നം ആ​ച​രി​ക്കും. രാ​വി​ലെ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് കെ. ​ബി​ന്ദു സ്കൂ​ളി​ൽ പ​താ​ക ഉ​യ​ർ​ത്തും. 10.30നു ​ക​ള​വം​കോ​ടം ശ​ക്തീ​ശ്വ​രം ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ദീ​പ​ശി​ഖാ റാ​ലി ആ​രം​ഭി​ക്കും. 2.30നു ​ന​ട​ക്കു​ന്ന പ്രാ​ർ​ഥ​നാ യോ​ഗ​ത്തി​ൽ കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് ഗു​രു അ​നു​സ്മ​ര​ണം ന​ട​ത്തും. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ ഗു​രു സ​ന്ദേ​ശം ന​ൽ​കും. സ​മാ​ധി ദി​നാ​ച​ര​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. വി​ജ​യ​ഘോ​ഷ് ചാ​ര​ങ്കാ​ട്ട് അ​ധ്യ​ക്ഷ​നാ​കും.