റോ​ഡ് പൊ​ളി​ക്കാ​ൻ അ​നു​മ​തി​യി​ല്ല, പൈ​പ്പ് മാ​റ്റാ​നു​മാ​കു​ന്നി​ല്ല
Sunday, September 19, 2021 10:01 PM IST
ആ​ല​പ്പു​ഴ: റോ​ഡ് പൊ​ളി​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത പൈ​പ്പു മാ​റ്റി പ​ക​രം പൈ​പ്പ് സ്ഥാ​പി​ക്കാ​നാ​കു​ന്നി​ല്ല. പൈ​പ്പ് സ്ഥാ​പി​ക്കാ​നു​ള്ള അ​നു​മ​തി​ക്കാ​യി യൂ​ഡി​സ്മാ​റ്റ് പ്രോ​ജ​ക്ട് മാ​നേ​ജ​ർ അ​ഞ്ചു​ത​വ​ണ ക​ത്തു​ന​ൽ​കി​യി​ട്ടും ന​ട‌​പ​ടി​യൊ​ന്നു​മാ​യി​ല്ല. അ​ടി​ക്ക​ടി പൈ​പ്പു​പൊ​ട്ടു​ന്ന​തു​മൂ​ലം ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലും സ​മീ​പ​ത്തെ എ​ട്ടു​പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ളം മു​ട​ങ്ങു​ന്ന​തു പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 1524 മീ​റ്റ​ർ പൈ​പ്പ് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​നു​മ​തി കി​ട്ടാ​ത്ത​തി​നാ​ൽ ഒ​രു​വ​ർ​ഷ​മാ​യി​ട്ടും ജോ​ലി ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.​ക​ഴി​ഞ്ഞ ദി​വ​സം ഉ​ൾ​പ്പെ​ടെ 64-ാം ത​വ​ണ​യാ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്.
ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല റോ​ഡി​ൽ ത​ക​ഴി കേ​ള​മം​ഗ​ലം ഭാ​ഗ​ത്തെ ഒ​ന്ന​ര കി​ലോ​മീ​റ്റ​റി​ൽ റോ​ഡ് പൊ​ളി​ക്കാ​നാ​യി യൂ​ഡി​സ്മാ​റ്റ് അ​ധി​കൃ​ത​ർ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്കു അ​പേ​ക്ഷ ന​ൽ​കി​യ​ത്. റോ​ഡി​ന്‍റെ പ​രി​പാ​ല​ന​ച്ചു​മ​ത​ല കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ന് മൂ​ന്നു​മാ​സം മു​മ്പ് കൈ​മാ​റി​യി​രു​ന്നു.
2020 മാ​ർ​ച്ചി​ൽ പൈ​പ്പു മാ​റ്റി​യി​ടാ​നു​ള്ള ജോ​ലി​ക​ൾ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് കോ​വി​ഡ് എ​ത്തി​യ​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വു​ക​ൾ വ​ന്നി​ട്ടും റോ​ഡു പൊ​ളി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ല​ഭി​ച്ചി​ല്ല, ഇ​തോ​ടെ തു​ട​ർ പ്ര​വ​ർ​ത്ത​നം നി​ശ്ച​ല​മാ​യി. മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ പ്ര​ദേ​ശ​ത്തി​ന്‍റെ സ്വ​ഭാ​വം ക​ണ​ക്കി​ലെ​ടു​ത്ത് ജോ​ലി ആ​രം​ഭി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഒ​രു​മീ​റ്റ​ർ വ്യാ​സ​മു​ള്ള എം.​എ​സ് പൈ​പ്പ് 2.5 മീ​റ്റ​ർ താ​ഴ്ച​യി​ൽ കു​ഴി​യെ​ടു​ത്തു വേ​ണം സ്ഥാ​പി​ക്കാ​ൻ.
പൈ​പ്പു മാ​റ്റു​മ്പോ​ൾ ര​ണ്ടു മാ​സം ക​രു​മാ​ടി​യി​ൽ നി​ന്നു​ള്ള പ​മ്പിം​ഗ് നി​ർ​ത്തേ​ണ്ടി​യും വ​രും. പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള ബ​ദ​ൽ സം​വി​ധാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​തി​നി​ടെ പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ​യ്ക്ക് കൈ​മാ​റി ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലാ​ണെ​ന്നാ​ണ് പ​ര​സ്യ​മാ​യ ര​ഹ​സ്യം.
വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും വെ​ളി​ച്ചം ക​ണ്ടി​ട്ടി​ല്ല. 225 കോ​ടി ചെ​ല​വി​ൽ 2017 മേ​യ് 14നാ​ണ് ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്ത​തും.