അ​തി​രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ 41-ാം ജന്മ​ദി​നം ആ​ഘോ​ഷി​ച്ചു
Monday, September 20, 2021 11:33 PM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത​യി​ലെ മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ മാ​തൃ​വേ​ദി​യു​ടെ 41-ാം ജന്മ​ദി​നാ​ഘോ​ഷം ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ത്തി. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ൻ​സി മാ​ത്യു ചേ​ന്നോ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​താ​ക്ക​ൾ കു​ടും​ബ​ത്തി​നും സ​മൂ​ഹ​ത്തി​നും ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ മ​ഹ​ത്ത​ര​മാ​ണെ​ന്ന് എം​എ​ൽ​എ അ​നു​സ്മ​രി​ച്ചു. ജീ​സ​സ് യു​ത്ത് കേ​ര​ള പ്രോ​ലൈ​ഫ് കോ​-ഓർ​ഡി​നേ​റ്റ​ർ ഡോ.​മാ​മ്മ​ൻ പി. ​ചെ​റി​യാ​ൻ ക്ലാ​സ് ന​യി​ച്ചു. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ, അ​സി.​ഡ​യ​റ​ക്ട​ർ ഫാ.​സോ​ണി പ​ള്ളി​ച്ചി​റ, ക​ത്തീ​ഡ​ൽ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് കൊ​ച്ചു​പ​റ​ന്പി​ൽ, പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് എ. ​പി. തോ​മ​സ്, ട്ര​ഷ​റ​ർ ബി​ൻ​സി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജീ​വ​ന്‍റെ​മൂ​ല്യം എ​ന്ന സ​ന്ദേ​ശം ന​ൽ​കു​ന്ന മൈം ​അ​റു​നൂ​റ്റും​പാ​ടം തി​രു​ഹൃ​ദ​യ​യു​ണി​റ്റ് അ​വ​ത​രി​പ്പി​ച്ചു. ഫാ.​ടി​ജോ പു​ത്ത​ൻ​പ​റ​ന്പി​ൽ, ബ്ര​ദ​ർ എ​ബി​ൻ ചാ​രു​വി​ള, ജോ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, ജി​നോ​ദ് ഏ​ബ്ര​ഹാം, ജോ​യി പാ​റ​പ്പു​റം, ടെ​സ്‌​സി വ​ർ​ഗീ​സ്, ജെ​സി സോ​ണി, ആ​ൻ​സി തോ​മ​സ്,രേ​ഷ്മ ജോ​ണ്‍​സ​ണ്‍, ലൂ​സി എം. ​ജെ. എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.