ഓ​ർ​മ​യി​ൽ നി​റ​ഞ്ഞ് ഫാ. ​ജെ.​ടി. മേ​ട​യി​ൽ
Monday, September 20, 2021 11:33 PM IST
ആ​ല​പ്പു​ഴ: ത​ന്‍റെ ക​ർ​ത്ത​വ്യ​ങ്ങ​ളോ​ടു നൂ​റു​ശ​ത​മാ​നം കൂ​റു​പു​ല​ർ​ത്തു​ക​യും സ​ത്യ​ത്തി​നും നീ​തി​ക്കും വേ​ണ്ടി നി​ല​കൊ​ള്ളു​ക​യും ചെ​യ്ത ഫാ. ​ജെ.​ടി. മേ​ട​യി​ൽ എ​ന്ന മേ​ട​യി​ല​ച്ച​ന്‍റെ ഓ​ർ​മ​ക​ൾ ഇ​ന്ന് 41 ദി​വ​സം പി​ന്നി​ടു​ന്നു. വി​ദ്യാ​ഭ്യാ​സരം​ഗ​ത്തും മാ​ധ്യ​മ​രം​ഗ​ത്തും ആ​ധ്യാ​ത്മി​ക​രം​ഗ​ത്തും മാ​ത്ര​മ​ല്ല പ്ര​വ​ർ​ത്തി​ച്ച സ​മ​സ്ത മേ​ഖ​ല​ക​ളി​ലും മി​ക​വു തെ​ളി​യി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. 1976 ഡി​സം​ബ​ർ 28ന് ​ച​ന്പ​ക്കു​ളം ഗാ​ഗു​ൽ​ത്ത ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ പു​രോ​ഹി​ത​നാ​യി അ​ഭി​ഷി​ക്ത​നാ​യ മേ​ട​യി​ല​ച്ച​ൻ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നും ജേ​ർ​ണ​ലി​സ​ത്തി​ൽ മാ​സ്റ്റ​ർ ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. 1980ൽ ​ക​ർ​മ​ല​കു​സു​മം മാ​സി​ക​യു​ടെ ചീ​ഫ് എ​ഡി​റ്റ​റാ​യും മാ​ന്നാ​നം ട്രെ​യി​നിം​ഗ് കോ​ള​ജി​ന്‍റെ വാ​ർ​ഡ​നാ​യും കെ​സി​സി​എ സ​ണ്‍​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 83 മു​ത​ൽ ചാ​ര​മം​ഗ​ലം പ​ള്ളി​യു​ടെ വി​കാ​രി​യാ​യും മു​ഹ​മ്മ ന​സ്ര​ത്ത് കാ​ർ​മ​ൽ സ​ണ്‍​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​റാ​യും ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു. ബി​എ​ഡ് പ​ഠ​ന​ത്തി​നു ശേ​ഷം മു​ഹ​മ്മ മ​ദ​ർ തെ​രേ​സ ഹൈ​സ്കൂ​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.
ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ലം ഇ​വി​ടെ പ്ര​ധാ​നാ​ധ്യാ​പ​ക​നു​മാ​യി​രു​ന്നു. സ്കൂ​ളി​ന്‍റെ സു​വ​ർ​ണ കാ​ല​ഘ​ട്ട​വു​മാ​യി​രു​ന്നു ഇ​ത്. 1997 മു​ത​ൽ പു​ളി​ങ്കു​ന്ന് സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹെ​ഡ്മാ​സ്റ്റ​ർ, പ്രി​ൻ​സി​പ്പ​ൽ പ​ദ​വി​ക​ളി​ലും വി​രാ​ജി​ച്ചു. 98-ൽ ​അ​മേ​രി​ക്ക​യി​ലെ ഹൂ​സ്റ്റ​ണ്‍ അ​തി​രൂ​പ​ത​യി​ൽ ശു​ശ്രൂ​ഷ ചെ​യ്ത അ​ദ്ദേ​ഹം 2000-2003 കാ​ല​യ​ള​വി​ൽ വീ​ണ്ടും പു​ളി​ങ്കു​ന്ന് സ്കൂ​ളി​ലേ​ക്കെ​ത്തി. 2003-ൽ ​വി​ര​മി​ച്ചു. റി​ട്ട​യ​ർ​മെ​ന്‍റി​നു സേ​ഷം പു​ന്ന​പ്ര​യി​ൽ ആ​രം​ഭി​ച്ച കാ​ർ​മ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ന്‍റെ പ്രി​ൻ​സി​പ്പ​ലാ​യി. സ്കൂ​ളി​നു നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കാ​ൻ അ​ച്ച​ന്‍റെ സേ​വ​ന​കാ​ല​യ​ള​വ് പ്ര​യോ​ജ​നം ചെ​യ്തു. 2010 മു​തൽ 2020 വ​രെ നീ​ണ്ട പ​ത്തു​വ​ർ​ഷ​ം വീ​ണ്ടും ക​ർ​മ​ല​കു​സു​മ​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റാ​യും പ്ര​സി​ന്‍റെ മാ​നേ​ജ​രാ​യും പ്ര​വ​ർ​ത്ത​നി​ര​ത​നാ​യി. ഇ​ക്ക​ഴി​ഞ്ഞ ഓഗ​സ്റ്റ് ആ​റി​നു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു വ​രെ ത​ന്‍റെ ക​ർ​ത്ത​വ്യ​ങ്ങ​ളോ​ടു നൂ​റു​ശ​ത​മാ​നം കൂ​റു​പു​ല​ർ​ത്തി​യി​രു​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേത്. ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് മ​ര​ണം എ​ന്ന അ​നി​വാ​ര്യ​ത​യു​ടെ മു​ന്നി​ൽ അ​ദ്ദേ​ഹം ഓ​ർ​മ​യാ​യെ​ങ്കി​ലും ക​ർ​മ​മേ​ഖ​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നും ശി​ര​സു​യ​ർ​ത്തി ത​ന്നെ നി​ൽ​ക്കും. 41-ാം ഓ​ർ​മ​ദി​ന​ാചരണ ത്തിന്‍റെ ഭാഗമായി ഇ​ന്നു രാ​വി​ലെ ച​ന്പ​ക്കു​ളം ഗാ​ഗു​ൽ​ത്ത ആ​ശ്ര​മദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് 12.30ന് ​അ​നു​സ്മ​ര​ണ​വും ന​ട​ക്കും.