നെ​ടു​മു​ടി സ്റ്റേ​ഷ​നി​ലെ എ​സ്ഐ​മാ​ര്‍ ഉ​ള്‍​പ്പെടെ ആ​റു പേ​ര്‍​ക്ക് കോ​വി​ഡ്
Tuesday, September 21, 2021 10:30 PM IST
കു​ട്ട​നാ​ട്: നെ​ടു​മു​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്നു എ​സ് ഐ​മാ​ര്‍​ക്കും മൂ​ന്നു സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും കോ​വി​ഡ് പോ​സീ​റ്റീ​വ്. സ്റ്റേ​ഷ​നി​ലെ മ​റ്റു ചി​ല പോ​ലീ​സു​കാ​ര്‍​ക്കും അ​സ്വ​സ്ഥ​ത​യും അ​നു​ബ​ന്ധ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും ഉ​ള്ള​താ​യി പ​റ​യു​ന്നു. സ്റ്റേ​ഷ​നി​ല്‍ ആ​ദ്യം ര​ണ്ടു പേ​ര്‍​ക്കാ​യി​രു​ന്നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സ​മ്പ​ര്‍​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​രും​ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​തി​രു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ക​യാ​യി​രു​ന്നു. ഗ്രേ​ഡ് എ​സ്ഐ​മാ​രാ​യ മൂ​ന്നു പേ​ര്‍ ക്വാ​റ​ന്‍റൈനി​ലാ​യ​ത് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചാ​ല്‍ പ്ര​വ​ര്‍​ത്ത​നം താ​ളം​തെ​റ്റു​മെ​ന്ന് പോ​ലീ​സു​കാ​ര്‍ പ​റ​യു​ന്നു. പ​രാ​തി​യും മ​റ്റു​മാ​യി പു​റ​ത്തുനി​ന്ന് വ​രു​ന്ന​വ​ര്‍​ക്ക് ഇ​വി​ടെ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.