നേ​ത്ര ചി​കി​ത്സാ​ക്യാ​ന്പ് ഇന്ന്
Tuesday, September 21, 2021 10:30 PM IST
ചേ​ർ​ത്ത​ല: സേ​വാ​ഭാ​ര​തി ചേ​ർ​ത്ത​ല യൂ​ണി​റ്റും കൊ​ച്ചി ചൈ​തി​ന്യ ക​ണ്ണാ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി തി​മി​ര നി​ർ​ണ​യ നേ​ത്ര ചി​കി​ത്സാ​ക്യാ​ന്പ് ന​ട​ത്തു​ന്നു. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ര​ണ്ടു​വ​രെ ടി​ഡി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള എ​സ്എ​സ് ക​ലാ​മ​ന്ദി​റി​ലാ​ണ് ക്യാ​ന്പ്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ന​ട​ക്കു​ന്ന ക്യാ​ന്പി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ഉ​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ​യും തു​ട​ർ​ചി​കി​ത്സ​യും ല​ഭി​ക്കും. ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത​വ​ർ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും അ​നു​ബ​ന്ധ ചി​കി​ത്സ​ക​ൾ​ക്കും ക​ണ്ണ​ട​ക​ൾ​ക്കും വ​ഴി​യൊ​രു​ക്കും. ഇ​ന്നു രാ​വി​ലെ സേ​വാ​ഭാ​ര​തി ആ​ല​പ്പു​ഴ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.​ജെ. ക​ർ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​രാ​യ മി​ത്ര​വി​ന്ദാ​ഭാ​യി, ആ​ശാ മു​കേ​ഷ്, രാ​ജ​ശ്രീ ജ്യോ​തി​ഷ്, ഖ​ൺ​ഡ് കാ​ര്യ​വാ​ഹ് ശ്യാം.​ടി.​എ​സ്, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി കെ.​ബി.​ദേ​വ​ദാ​സ് ത​ന്പി എ​ന്നി​വ​ർ ആ​ശ​സാ​പ്ര​സം​ഗം ന​ട​ത്തും. അ​രു​ൺ കെ. ​പ​ണി​ക്ക​ർ സ്വാ​ഗ​ത​വും ഡി.​അ​പ്പു​ക്കു​ട്ട​ൻ ന​ന്ദി​യും പ​റ​യും.

മീ​ൻ ഓ​ൺ​ലൈ​ൻ
ഡെ​ലി​വ​റി
ഒ​രാ​ഴ്ച​യ്ക്ക​കം

ആ​ല​പ്പു​ഴ: മാ​യം ചേ​ർ​ക്കാ​ത്ത മീ​ൻ വെ​ട്ടി വൃ​ത്തി​യാ​ക്കി വീ​ടു​ക​ളി​ലെ​ത്തി​ക്കാ​ൻ തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി സം​വി​ധാ​നം ഒ​രാ​ഴ്ച​യ്ക്ക​കം ജി​ല്ല​യി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ​നി​ന്നു mimi fish ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്തു ഉ​പ​യോ​ഗി​ക്കാം.