പ്ര​തി​യു​ടെ വീ​ട്ടി​ലേ​ക്കു പ​രാ​തി​ക്കാ​രു​ടെ​ മാ​ര്‍​ച്ച്
Thursday, September 23, 2021 9:53 PM IST
ചെ​ങ്ങ​ന്നൂ​ര്‍: എ​ഫ്സി​ഐ ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു മൂ​ന്നു​കോ​ടി​യോ​ളം രൂ​പ​യു​ടെ തൊ​ഴി​ല്‍ ത​ട്ടി​പ്പു ന​ട​ത്തി​യ പ്ര​തി​യു​ടെ വീ​ട്ടി​ലേ​ക്കു ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി. തൊ​ഴി​ല്‍ ത​ട്ടി​പ്പു പ്ര​തി​ക​ളാ​യ മു​ന്‍ ബി​ജെ​പി നേ​താ​വ് സ​നു എം.​നാ​യ​രു​ടെ ഒ​പ്പ​മു​ള്ള മു​ഖ്യ​പ്ര​തി ലെ​നി​ന്‍ മാ​ത്യു അ​ട​ക്ക​മു​ള്ള​വ​രെ ഉ​ട​ന്‍ അ​റ​സ്റ്റു ചെ​യ്യു​ക എ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്.
സ​നു എ​ന്‍. നാ​യ​ര്‍ (48), ബു​ധ​നൂ​ര്‍ താ​ഴു​വേ​ലി​ല്‍ രാ​ജേ​ഷ്‌​കു​മാ​ര്‍ (38) എ​ന്നി​വ​ര്‍ ര​ണ്ടു മാ​സം മു​ന്പു കീ​ഴ​ട​ങ്ങി​യി​രു​ന്നു. സ​നു ഇ​പ്പോ​ഴും ജ​യി​ലി​ലാ​ണ്. രാ​ജേ​ഷ്‌​കു​മാ​ര്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി. എ​ന്നാ​ല്‍ കേ​സി​ലു​ള്‍​പ്പെ​ട്ട എ​ഫ്സി​ഐ മു​ന്‍ ബോ​ര്‍​ഡ് അം​ഗം കൂ​ടി​യാ​യ എ​റ​ണാ​കു​ളം തൈ​ക്കൂ​ടം വൈ​റ്റി​ല മു​ണ്ടേ​ലി ന​ട​യ്ക്കാ​വി​ല്‍ വീ​ട്ടി​ല്‍ ലെ​നി​ന്‍ മാ​ത്യു, കൂ​ട്ടു പ്ര​തി​ക​ൾ എ​ന്നി​വ​രെ നാ​ലു​മാ​സം പി​ന്നി​ട്ടി​ട്ടും അ​റ​സ്റ്റു ചെ​യ്യാ​നാ​യി​ട്ടി​ല്ല. അ​റ​സ്റ്റു ചെ​യ്യാ​ന്‍ വൈ​കി​യാ​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ രാ​ജേ​ഷ് കു​മാ​റി​ന്‍റെ വീ​ട്ടി​ലേ​ക്കും പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പ​രാ​തി​ക്കാ​ര്‍.