ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണം
Thursday, September 23, 2021 9:53 PM IST
ആ​ല​പ്പു​ഴ: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി​യു​ടെ​യും ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ഗ​ര​ത്തി​ലെ കി​ഡ്നി രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണം ചെ​യ്തു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും യോ​ഗ​ത്തി​ൽ അ​ഭി​ന​ന്ദി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സൗ​മ്യ​രാ​ജ് മു​ഖ്യാ​തി​ഥി​യാ​യി. വ​ർ​ഗീ​സ് കു​രി​ശി​ങ്ക​ൽ, ജോ​സ​ഫ് കു​ഞ്ഞാ​പ്പു, കെ. ​ചെ​റി​യാ​ൻ, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, വി​ജ​യ​ല​ക്ഷ്മി നാ​യ​ർ, ജോ​ർ​ജ് തോ​മ​സ്, ജെ​റി​ൻ പി. ​ജോ​ൺ, ജോ​ൺ കു​ര്യ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ജി​ല്ലാ സ​മ്മേ​ള​നം 26ന്

ആ​ല​പ്പു​ഴ: കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി ദ​ർ​ശ​ൻവേ​ദി (കെ​പി​ജി​ഡി) നാ​ലാ​മ​ത് ജി​ല്ലാ സ​മ്മേ​ള​നം ഗാ​ന്ധി​യം 26ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ഡി​സി​സി ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ ചെ​യ​ർ​മാ​ൻ ബി. ​റ​ഫീ​ഖ് അ​റി​യി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​പി​ജി​ഡി ജി​ല്ലാ ചെ​യ​ർ​മാ​ൻ ബി. ​റ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ജി. ​മ​നോ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ​പി​സി​സി സെ​ക്ര​ട്ട​റി ബി​നു എ​സ്. ച​ക്കാ​ല​യി​ൽ മു​ഖ്യാതി​ഥി​യാ​കും. കെ​പി​ജി​ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ര​ജ​നി പ്ര​ദീ​പ് പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും