സി​സി ടി​വി കാ​മ​റ​ക​ളി​ലെ തെ​ളി​വു​ക​ൾ നി​ർ​ണാ​യ​ക​മാ​യി
Friday, September 24, 2021 10:16 PM IST
കാ​യം​കു​ളം: ജ്വ​ല്ല​റി​യു​ടെ ഭി​ത്തി​തു​ര​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് സി​സി ടി​വി കാ​മ​റ​ക​ളി​ൽ നി​ന്നും ല​ഭി​ച്ച തെ​ളി​വു​ക​ൾ പി​ന്തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കാ​യം​കു​ളം ന​ഗ​ര പ്ര​ദേ​ശ​ത്തെ സി​സി ടി​വി കാ​മ​റക​ൾ പ​രി​ശോ​ധി​ച്ചു. ഇ​വി​ടെ നി​ന്നും ചി​ല നി​ർ​ണാ​യ​ക സൂ​ച​ന​ക​ൾ ല​ഭി​ച്ച​തോ​ടെ അ​ന്വേ​ഷ​ണ സം​ഘം, പോ​ലീ​സി​ന്‍റെ ത​ന്നെ ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു. എ​റ​ണാ​കു​ളം മു​ത​ൽ ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, നെ​ടു​മ​ങ്ങാ​ട്, തെ​ന്മ​ല, ആ​ര്യ​ങ്കാ​വ് വ​രെ​യു​ള്ള ഇ​രു​നൂ​റി​ല​ധി​കം കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു. ഇ​തി​ൽ നി​ന്നും മോ​ഷ്ടാ​ക്ക​ളു​ടെ സ​ഞ്ചാ​ര പാ​ത അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.
പി​ന്നീ​ട് സ​മാ​ന രീ​തി​യി​ൽ മു​മ്പു മോ​ഷ​ണം ന​ട​ത്തി​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പ്ര​തി​ക​ളെ കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ക​ഴി​ഞ്ഞു. സി​ഐ മു​ഹ​മ്മ​ദ്‌ ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്. ബി​നു​മോ​ൻ, ലി​മു മാ​ത്യു, നി​ഷാ​ദ്, ബി​ജു​രാ​ജ് എ​ന്നി​വ​ർ ത​മി​ഴ്‌​നാ​ട്ടി​ലെ ക​ട​ലു​രു​ള്ള പ്ര​തി​യു​ടെ ഗ്രാ​മ​ത്തി​ലെ​ത്തി ത​ന്ത്ര​പ​ര​മാ​യാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്.