അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
Saturday, September 25, 2021 10:52 PM IST
എ​ട​ത്വ: മു​ന്‍ മ​ന്ത്രി ഇ. ​ജോ​ണ്‍ ജേ​ക്ക​ബി​ന്‍റെ 43-ാം ച​ര​മ​വാ​ര്‍​ഷി​കം ഇ. ​ജോ​ണ്‍ ജേ​ക്ക​ബ് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ച​രി​ച്ചു. ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് കു​തി​ര​വ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര​ണം സെ​ന്‍റ് മേ​രീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ലെ ഇ​ല​ഞ്ഞി​ക്ക​ല്‍ കു​ടും​ബ​ക്ക​ല്ല​റ​യി​ല്‍ പു​ഷ് പാ​ര്‍​ച്ച​ന ന​ട​ത്തി. ഫാ. ​സ​ഖ​റി​യ പ​ന​യ്ക്കാ​മ​റ്റം ധൂ​പ​പ്രാ​ര്‍​ത്ഥ​ന ന​ട​ത്തി. പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം തോ​മ​സ് കു​തി​ര​വ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ എ​ബി വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ടി​ന് എ​ട​ത്വ​യി​ല്‍ പ്ര​ഭാ​ഷ​ണ​വും ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജി​നെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് കു​തി​ര​വ​ട്ടം അ​റി​യി​ച്ചു.